സാങ്കേതിക സർവകലാശാലയ് ക്കെതിരെ കെഎസ്യുവിന്റെ നിരാഹാരസമരം തുടങ്ങി. സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനയുടെ നിരാഹാരസമരം.
വിദ്യാർഥി പ്രതിനിധികളെ നേരിൽ കാണാൻ വൈസ് ചാൻസലർ വിസമ്മതിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നിരാഹാരസമരം ആരംഭിച്ചത്.
അതേസമയം ആറാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പാഠഭാഗങ്ങൾ പൂർണമായി തീർക്കാതെ സാങ്കേതിക സർവകലാശാല പരീക്ഷ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതികരിച്ചെങ്കിലും ഒരാഴ്ച നീട്ടി കൊടുക്കുക മാത്രമാണ് സർവ്വകലാശാല ചെയ്തത്.
സാങ്കേതിക സർവ്വകലാശാല ഇതുവരെ ടൈംടേബിൾ പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പ്രാക്റ്റിക്കൽ പരീക്ഷകളും ഇതുവരെ നടത്തിയിട്ടില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പരീക്ഷാ തീയതി പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് വിദ്യാർത്ഥികൾ.
കേരളത്തിൽ ഇപ്പോൾ പരീക്ഷ നടക്കുന്ന മിക്ക എൻജിനീയറിങ് കോളേജുകളിലും പരീക്ഷ എഴുതിയ കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ എക്സാമുകൾ ഓൺലൈൻ ആക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Story Highlights: KSU strike against KTU exams