കേരളത്തിൽ സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്ന മാഫിയ പണ്ടു മുതലേ സജീവമാണ്. ഇപ്പോൾ KSRTCയിലും സമാനമായ സാഹചര്യം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ദീർഘദൂര ബസുകളിലെ റിസർവേഷൻ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ ഇത്തരം കരിഞ്ചന്ത നടക്കുമെന്നാണ് സൂചന.
നിലവിലെ നിയമപ്രകാരം റിസർവേഷൻ ചെയ്ത യാത്രക്കാരൻ തന്നെ യാത്ര ചെയ്യണമെന്നും തിരിച്ചറിയൽ രേഖ കാണിക്കണമെന്നുമാണ്. എന്നാൽ ഈ നിയമങ്ങൾ ലംഘിച്ച് മറ്റുള്ളവരെ യാത്ര ചെയ്യിക്കാൻ അനുവദിക്കണമെന്ന നിർദ്ദേശം KSRTCയിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.
ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും കരിഞ്ചന്തക്കാർക്ക് അവസരമൊരുങ്ങുമെന്നും ജീവനക്കാർ ഭയപ്പെടുന്നു.