അടുത്ത മാസം ഒന്നുമുതൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് നിരക്ക് കോവിഡിന് മുൻപുള്ള നിരക്കിലേക്കാക്കി കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ബസ്ചാർജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശ സർക്കാർ ചർച്ച ചെയ്യും. ലോ ഫ്‌ളോർ–വോൾവോ ബസുകളിൽ സൈക്കിളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടുപോകുന്നതിനായി അനുവദിക്കുമെന്നും ഇതിനായുള്ള നിരക്ക് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight : KSRTC Ticket price to be reduced says Minister Antony Raju.