2022 സെപ്റ്റംബർ 23-ന് പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം ഏകദേശം രണ്ടരക്കോടി രൂപയാണെന്ന് ക്ലെയിം കമ്മീഷണറുടെ റിപ്പോർട്ട്. ഈ തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. ഹൈക്കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഹർത്താൽ ദിവസത്തെ വരുമാനം 2,13,21,983 രൂപയായിരുന്നു. ഹർത്താലിന് മുൻപുള്ള ഏഴ് ദിവസത്തെ കെ.എസ്.ആർ.ടി.സിയുടെ ശരാശരി വരുമാനം 5,88,48,829 രൂപയായിരുന്നു എന്നത് കണക്കിലെടുക്കുമ്പോൾ വലിയൊരു നഷ്ടമാണ് കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. സർവ്വീസുകൾ മുടങ്ങിയതിനാൽ ഡീസൽ ഇനത്തിൽ 1,22,60,309 രൂപ ലാഭമുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.
മിന്നൽ ഹർത്താൽ മൂലം കെഎസ്ആർടിസിക്ക് സർവീസ് മുടക്കം മാത്രമല്ല, മറ്റ് നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ നഷ്ടങ്ങൾ ഏകദേശം 10,08,160 രൂപ വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതെല്ലാം കൂട്ടിച്ചേർത്താൽ യഥാർത്ഥ നഷ്ടം 2,42,58,376 രൂപയാണ്. ഈ തുക പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഈടാക്കണമെന്നാണ് ക്ലെയിം കമ്മീഷണറുടെ റിപ്പോർട്ടിലെ ശുപാർശ.
Story Highlights: KSRTC suffered a loss of around Rs 2.5 crore due to the flash hartal conducted by the Popular Front on September 23, 2022.