മാലിന്യ സംഭരണത്തിനായി കെഎസ്ആർടിസി ബസുകളെയും തൊഴിലാളികളെയും ഉപയോഗിക്കാമെന്ന കെഎസ്ആർടിസി എംഡിയുടെ ശുപാർശയ്ക്കെതിരെ തൊഴിലാളി യൂണിയൻ.
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ അധിക വരുമാനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാർശയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസ്സുകൾ ഇതിനായി ഉപയോഗിക്കാമെന്നും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാമെന്നും ശുപാർശയിൽ പറയുന്നു.
അതേസമയം പിഎസ്സി പൊതുപരീക്ഷ ഉൾപ്പെടെയുള്ള കടമ്പകൾ കഴിഞ്ഞ് കെഎസ്ആർടിസിയിൽ ജോലി നേടുന്നവരെ മാലിന്യസംസ്കരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്ന് തൊഴിലാളി യൂണിയൻ വാദിച്ചു.
മുൻപ് ബിവറേജസ് ഔട്ട്ലെറ്റുകൾ കെഎസ്ആർടിസി കോംപ്ലക്സുകളിൽ ആരംഭിക്കാനുള്ള നീക്കം വിവാദമായിരുന്നു. പിന്നാലെയാണ് മാലിന്യ സംഭരണത്തിനുള്ള നീക്കവും വിവാദമായത്.
Story Highlights: KSRTC employees union protesting against KSRTC move for garbage collection.