കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണ ശമ്പളം: പ്രസിഡന്റിന് പരാതി നൽകിയ ചാരുമൂട്ടുകാരൻ സിദ്ധാർത്ഥൻ വിജയിച്ചു

നിവ ലേഖകൻ

KSRTC salary complaint President

കെഎസ്ആർടിസിയിലെ ഈ ഓണക്കാലത്തെ താരം ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാരുമൂടുകാരൻ സിദ്ധാർത്ഥനാണ്. കഴിഞ്ഞ ജൂൺ 3ന് സിദ്ധാർത്ഥൻ കെഎസ്ആർടിസിയിലെ പ്രശ്നങ്ങളെല്ലാം പറഞ്ഞുകൊണ്ട് ഇന്ത്യൻ പ്രസിഡന്റിന് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ശമ്പളവും ആനുകൂല്യവും കൃത്യമായി കിട്ടുന്നില്ല എന്നതായിരുന്നു അപേക്ഷയുടെ രത്നച്ചുരുക്കം. പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച പരാതിയുടെ കോപ്പികൾ കേന്ദ്ര സർക്കാരിനും, സുപ്രീം കോർട്ട് രജിസ്ട്രാർ ജനറലിനും, കേരള സർക്കാരിനും അയച്ചിരുന്നു. ഈ അപേക്ഷ അയയ്ക്കുമ്പോൾ സിദ്ധാർത്ഥൻ അടക്കമുള്ള കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ആദ്യഗഡു ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ഈ അപേക്ഷയ്ക്ക് പരിഹാരമായി ഈ ഓണക്കാലത്ത് ജീവനക്കാർക്കെല്ലാം ഒറ്റഗഡു ശമ്പളം കൈയ്യിൽ കിട്ടി എന്നതാണ് വസ്തുത. കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നങ്ങൾ അറിയാൻ ഈ രാജ്യത്ത് ഇനി ഒരാളുമില്ല. ഇന്ത്യൻ പ്രസിഡന്റു വരെ അറിഞ്ഞിരിക്കുകയാണ്. ഇനിയുള്ള മാസങ്ങളിലെല്ലാം എങ്ങനെയെങ്കിലും മാസാദ്യം മുഴുവൻ ശമ്പളവും നൽകാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ശമ്പളം ഒറ്റഗഡുവായി നൽകാൻ തീരുമാനമെടുത്തതിന്റെ ക്രെഡിറ്റ് വകുപ്പുമന്ത്രിക്കോ, സർക്കാരിനോ മാനേജ്മെന്റിനോ നൽകുന്നതിൽ അർത്ഥമില്ല.

അത് സിദ്ധാർത്ഥന്റെ അപേക്ഷയ്ക്കു തന്നെ നൽകുന്നതാണ് ഉചിതം. കാരണം, ഇത്രയും നാൾ ശമ്പളം ഗഡുക്കളായി കൊടുത്തവർ തന്നെയല്ലേ ഇക്കൂട്ടർ. അതിൽ സഹികെട്ടവരാണ് കെഎസ്ആർടിസി ജീവനക്കാർ. ഇപ്പോൾ സിദ്ധാർത്ഥൻ പ്രസിഡന്റിനും കേന്ദ്രസർക്കാരിനും, സുപ്രീം കോടതി രജിസ്ട്രാർ ജനറലിനും പരാതി അയച്ചതോടെ കാര്യങ്ങൾ കൈയ്യിൽ നിൽക്കില്ലെന്ന് ബന്ധപ്പെട്ടവർക്കു മനസ്സിലായി. കെഎസ്ആർടിസി വിഷയത്തിൽ പ്രസിഡന്റോ, സുപ്രീം കോടതിയോ, കേന്ദ്രസർക്കാരോ അഭിപ്രായം പറഞ്ഞാൽ അത്, കേരള സർക്കാരിന് വലിയ പേരുദോഷമാകും.

  എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ

അതിനു മറുപടി പറേണ്ടി വരും. സർക്കാരിന്റെ മറുപടി, കെഎസ്ആർടിസി ലാഭകരമായി നടത്താനാവുന്നില്ല എന്നാണെങ്കിൽ കെഎസ്ആർടിസി പൂർണ്ണമായും സ്വകാര്യ വത്ക്കരിക്കേണ്ടി വരും. ഇതും സംസ്ഥാന സർക്കാരിന് ക്ഷീണമുണ്ടാക്കും. ഈ സാഹചര്യത്തിലാണ് മുഴുവൻ ശമ്പളവും ഏതു വിധേനയും എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന പ്രഖ്യാപനം നടത്താൻ നിർബന്ധിതരായി മാറിയത്. ഇതാണ് വസ്തുത.

മറ്റെല്ലാ ന്യായങ്ങളും വരട്ടു തത്വങ്ങൾ മാത്രമാണ്. സിദ്ധാർത്ഥന്റെ പരാതിയിൻമേൽ എടുത്ത നടപടി അല്ലായിരുന്നുവെങ്കിൽ മാസങ്ങൾക്കു മുമ്പു തന്നെ ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകാൻ സർക്കാരിനോ മാനേജ്മെന്റിനോ കഴിയുമായിരുന്നു. പക്ഷെ, അതുണ്ടായില്ല. ഇവിടെയാണ് സിദ്ധാർത്ഥന്റെ പരാതിയുടെ പ്രസക്തി വർദ്ധിക്കുന്നത്.

Story Highlights: KSRTC employee Siddharthan’s complaint to President leads to one-time salary distribution for Onam

Related Posts
കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more

  സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ല: എം.വി. ഗോവിന്ദൻ
സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

ഹോമിയോ മരുന്ന് കാരണം; കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം
KSRTC driver breathalyzer

കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവർ ഷിബീഷിനെതിരെ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു. ഹോമിയോ മരുന്നാണ് Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ Read more

Leave a Comment