ദേശീയ പണിമുടക്ക്: കെഎസ്ആർടിസിക്ക് ഡയസ്നോൺ; ശമ്പളം റദ്ദാക്കും

National Strike

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസി CMDയുടെ ഉത്തരവിൽ, ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കുമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കുമെന്നും പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 25 കോടിയിലധികം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘനകൾ പറയുന്നത്.

ഇടത് പാർട്ടികളും, ആർ ജെഡിയും പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻമോർച്ചയും കർഷക തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

  വെട്ടുകാട് തിരുനാൾ: തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഉച്ചയ്ക്ക് ശേഷം അവധി

തൊഴിലാളി അവകാശങ്ങൾക്കൊപ്പം ജനാധിപത്യ അവകാശങ്ങളും ഉന്നയിച്ചാണ് പൊതു പണിമുടക്കെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ട്വന്റി ഫോറിനോട് പറഞ്ഞിട്ടുണ്ട്. പൊതു പണിമുടക്കിനെ തള്ളികളയണമെന്നാണ് ബി എം എസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബാങ്കിംഗ്, തപാൽ, കൽക്കരി ഖനനം, ഫാക്ടറികൾ, സംസ്ഥാന ഗതാഗത സേവനങ്ങൾ എന്നിവയെ പണിമുടക്ക് ബാധിക്കുമെന്ന് സംഘടകൾ അറിയിച്ചു.

Story Highlights : KSRTC announces discontinuance to face national strike

Story Highlights: ദേശീയ പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു.

Related Posts
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ വൈഷ്ണ ഹൈക്കോടതിയിൽ
voter list issue

തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ, വോട്ടർ പട്ടികയിൽ നിന്ന് പേര് Read more

കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ വില അറിയാം
gold price kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞു. Read more

  വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ വൈഷ്ണ ഹൈക്കോടതിയിൽ
എസ്ഐആർ: ബിഎൽഒമാർക്ക് അമിത സമ്മർദ്ദമെന്ന് കൂട്ടായ്മ; പ്രതിഷേധം കടുക്കുന്നു
BLO protest

എസ്ഐആർ പ്രവർത്തനങ്ങളിൽ ബിഎൽഒമാർ അമിത സമ്മർദ്ദത്തിലാണെന്ന് ബിഎൽഒ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി രമേശൻ Read more

ശബരിമലയുടെ ഖ്യാതി തകർക്കാൻ ഗൂഢസംഘം; സർക്കാരിനെതിരെ കുമ്മനം രാജശേഖരൻ
Sabarimala controversy

ശബരിമലയുടെ ഖ്യാതി തകർക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. Read more

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ബിജെപി നേതാക്കളെ ചോദ്യം ചെയ്യും
Anand K Thampi suicide

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി Read more

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ വൈഷ്ണ ഹൈക്കോടതിയിൽ
voter list issue

തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ Read more

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവം: ഇന്ന് ബിഎൽഒമാരുടെ പ്രതിഷേധം
BLO protest

കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒമാർ പ്രതിഷേധം Read more

  എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ
കണ്ണൂരിൽ ബിഎൽഒ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
BLO boycott work

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. സർക്കാർ Read more

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് SIT സംഘം
Sabarimala gold theft

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മണ്ഡല പൂജകൾക്കായി ശബരിമല നട തുറന്നു. സ്വർണ്ണക്കൊള്ളയിൽ Read more

അനീഷ് ജോർജിനെ കൊലയ്ക്ക് കൊടുക്കരുതെന്ന് ബിനോയ് വിശ്വം; SIR സമയം നീട്ടണമെന്ന് കത്ത്
Election Commission SIR time

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അനീഷ് ജോർജിന്റെ മരണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് Read more