കെഎസ്ആർടിസിയുടെ നീല നിറ ബസ് പത്തനാപുരത്ത് സർവീസ് ആരംഭിച്ചു

Anjana

കെഎസ്ആർടിസി ബസ് ഇനി നീല നിറത്തിൽ പത്തനാപുരത്ത് സർവീസ് ആരംഭിച്ചു. കൊട്ടാരക്കര-പത്തനാപുരം റൂട്ടിലാണ് പുതിയ ബസ് ഓടുന്നത്. ഒറ്റനോട്ടത്തിൽ സ്വകാര്യ ബസ് പോലെ തോന്നിപ്പിക്കുന്ന ഈ വാഹനം എഷർ കമ്പനിയുടേതാണ്. ഒരു മാസത്തോളം നീളുന്ന പരീക്ഷണ ഓട്ടത്തിനുശേഷം പുതിയ ബസുകൾ ഇറക്കാനാണ് തീരുമാനം.

മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ ബസിൽ അമ്പതോളം യാത്രക്കാർക്ക് സഞ്ചരിക്കാം. മുന്നിലും പിന്നിലും ഇലക്ട്രിക് ഡോറുകളും യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഈ പുതിയ സർവീസ് ആരംഭിച്ചത്. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് കെഎസ്ആർടിസിയുടെ ഈ പുതിയ പരീക്ഷണം നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here