Headlines

Business News, Kerala News

കെ.എസ്.ഇ.ബി. ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി മുന്നോട്ട്

കെ.എസ്.ഇ.ബി. ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി മുന്നോട്ട്

കെ.എസ്.ഇ.ബി. ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി മുന്നോട്ട് പോകുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, അവരുമായുള്ള ബന്ധം കൂടുതൽ ഊഷ്മളവും വിശ്വസ്തവുമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 രാവിലെ 10-ന് പാലക്കാട്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി നിര്‍‍വ്വഹിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപഭോക്തൃ സേവനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസർമാരും അവരുടെ കാര്യാലയങ്ങളിൽ എത്തിച്ചേരും. അവിടെ ഉപഭോക്തൃ സേവന സംബന്ധിയായ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യും. ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുകയും പുതിയ കണക്ഷനുകൾ നിയമപരമായ തടസ്സങ്ങളില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഒക്ടോബർ 2 മുതൽ 8 വരെയുള്ള ഉപഭോക്തൃ സേവന വാരത്തിൽ, ജീവനക്കാർ ഓഫീസും പരിസരവും വൃത്തിയാക്കുകയും അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുകയും ചെയ്യും. വിതരണ വിഭാഗം കാര്യാലയങ്ങളിൽ പൊതുജനങ്ങൾക്ക് സവിശേഷ പരിഗണന നൽകി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിക്കും. ഡിവിഷൻ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കുകയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുകയും ചെയ്യും. സേവനത്തിലെ പരിമിതികൾ തിരിച്ചറിയാൻ അഭിപ്രായ സർവ്വേ നടത്തുകയും, ‘ഉപഭോക്തൃ സദസ്സ്’ എന്ന പേരിൽ വാട്സാപ് കൂട്ടായ്മകൾ രൂപീകരിക്കുകയും ചെയ്യും. കൂടാതെ, വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പരിസരം വൃത്തിയാക്കുകയും വാർഡ്തല സമിതികൾ രൂപീകരിക്കുകയും ചെയ്യും.

Story Highlights: KSEB launches consumer-friendly initiatives to strengthen customer relationships and improve services

More Headlines

എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ
വയനാട്ടിലെ പ്രളയബാധിതർക്ക് ആശ്വാസമായി ഐസിഎഫ് റിയാദിന്റെ വീട് നിർമ്മാണ പദ്ധതി
ഹൈക്കോടതി ജഡ്ജിയുടെ വാഹനം അപകടത്തിൽപ്പെട്ടു; റോഡിലെ കുഴി കാരണം
70-ാമത് നെഹ്റു ട്രോഫി: കാരിച്ചാൽ PBC അഞ്ചാം തവണയും 'ജലരാജാവ്'
കേരള പ്രവാസി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കുന്നതിന് വൻ ഇളവുകൾ
നെഹ്റു ട്രോഫി ജലമഹോത്സവം: ഫൈനലിസ്റ്റുകൾ നിശ്ചയിച്ചു, അവസാന പോരാട്ടത്തിന് കാത്തിരിക്കുന്നു
ഉത്തരാഖണ്ഡിൽ കൊടുമുടി കയറുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ഭര്‍ത്താക്കന്മാരെ അവഹേളിച്ച പരസ്യം: വിവാദത്തിനൊടുവില്‍ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്
നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയില്‍ ആവേശം തിരതല്ലുന്നു

Related posts

Leave a Reply

Required fields are marked *