പുറത്തുനിന്നുള്ള വൈദ്യുതിയിൽ 200 മെഗാ വാട്ടിന്റെ കുറവുള്ളതിനെ തുടന്ന് സംസ്ഥാനത്ത് രാത്രിയിലുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾ നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി.
ലോഡ് ഷെഡ്ഡിങ്ങോ, പവർക്കട്ടോ ഇല്ലാതെ വൈദ്യുതി നിയന്ത്രിക്കാനാണ് ശ്രമമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. വൈകുന്നേരം ആറ് മണിമുതലുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും അധികം വൈദ്യുതി ഉപഭോഗം നടക്കുന്നത്.
ഈ സമത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ജനങ്ങളോട് കെ.എസ്.ഇ.ബി. നിർദേശിച്ചിരിക്കുന്നത്.
ഇന്നുമാത്രം 200 മെഗാ വാട്ടിന്റെ കുറവാണ് പുറത്തുനിന്നുള്ള വൈദ്യുതിയിൽ ഉണ്ടായത്. ജാജർ വൈദ്യുത നിലയത്തിൽ നിന്നുമാണ് കുറവുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
Story highlight : KSEB directed to limit use of Electricity at night.