കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകളിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും ഹൈക്കമാൻഡ് വീണ്ടും കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. കെ.പി.സി.സി പുനഃസംഘടനയിൽ കരുതലോടെ നീങ്ങാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
പുനഃസംഘടനയുടെ ഭാഗമായി ഡി.സി.സികളിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സംവിധാൻ ബച്ചാവോ റാലിയിലും തുടർന്നുള്ള പൊതുസമ്മേളനത്തിലും നേതാക്കൾ ഒരുമിച്ച് പങ്കെടുക്കും. ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നേതാക്കൾ എല്ലാം ഒരു വേദിയിൽ ഒരുമിക്കുന്നത്.
എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി തുടങ്ങി എല്ലാ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളും പങ്കെടുക്കും. കേന്ദ്ര സർക്കാറിനെതിരെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സംവിധാൻ ബച്ചാവോ റാലിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
Story Highlights: The Congress high command will proceed cautiously with the KPCC reorganization and hold further discussions with state leaders.