കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ; സുധാകരനെ മെരുക്കാൻ എഐസിസി

◾കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫിനെയും യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് അടൂർ പ്രകാശിനെയും പരിഗണിക്കുന്നതിനുള്ള കാരണങ്ങൾ പലതാണ്. എഐസിസി നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ പുനഃസംഘടനയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന പ്രവചനങ്ങൾ ഇതോടെ അസ്ഥാനത്തായി. ഹൈക്കമാൻഡിനെ പോലും വെട്ടിലാക്കിയ കെ സുധാകരനെ മെരുക്കിയെടുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പരിഗണിക്കുന്നതിന് പിന്നിലെ പ്രധാന കാരണം കെ സുധാകരനെ അനുനയിപ്പിക്കുക എന്നതാണ്. സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ കെ സുധാകരന്റെ പിന്തുണ ഉറപ്പാക്കാം. സണ്ണി ജോസഫ് കെ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. പ്രതിപക്ഷ നേതാവുമായി സണ്ണി ജോസഫിന് നല്ല ബന്ധമാണുള്ളത്.

കോൺഗ്രസുമായി അകന്നുനിൽക്കുന്ന ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്തേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലുണ്ട്. അടുത്ത തവണ കേരളത്തിൽ അധികാരത്തിൽ വരണമെങ്കിൽ ഇത് അനിവാര്യമാണ്. സഭാനേതൃത്വത്തിന് സണ്ണി ജോസഫിനോടുള്ള താല്പര്യവും ഇതിന് ഒരു കാരണമാണ്. ഉമ്മൻ ചാണ്ടിയുടെ മരണശേഷം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ അഭാവം ഒരു ചർച്ചയായിരുന്നു.

കെ സുധാകരനെ മാറ്റാനുള്ള ചർച്ചകൾ ആരംഭിച്ചിട്ട് ഏകദേശം ആറുമാസത്തോളമായി. എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ കാരണം തീരുമാനം വൈകുകയായിരുന്നു. ഓരോ നേതാക്കളെയും വ്യക്തിപരമായി കണ്ട ശേഷം എഐസിസി നേതൃത്വം അന്തിമ തീരുമാനത്തിലെത്തി. അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷമേ താൻ സ്ഥാനമൊഴിയൂ എന്ന് സുധാകരൻ വാശിപിടിച്ചു.

  വിഴിഞ്ഞം തുറമുഖം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ. മുരളീധരൻ

വെള്ളാപ്പള്ളിയുടെ വിമർശനങ്ങളെ തടയുന്നതിന് വേണ്ടിയാണ് അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായി പ്രഖ്യാപിച്ചത്. ഈഴവ സമുദായാംഗമായ കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കി പകരം ഒരു ക്രൈസ്തവനെ നിയമിക്കുന്നതിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. ഇതോടെ വെള്ളാപ്പള്ളിയുടെ വിമർശനത്തിന്റെ ശക്തി കുറയ്ക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചു.

അതേസമയം, കെ സുധാകരൻ എല്ലാ കാലത്തും വിശ്വസ്ഥനായിരുന്നത് അഡ്വ സണ്ണി ജോസഫിനായിരുന്നു. സുധാകരൻ ഡിസിസി അധ്യക്ഷനും എംഎൽഎയും മന്ത്രിയുമായ സമയത്ത് ഡിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ നിയമിച്ചു. ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ പേരാവൂരിൽ സണ്ണി ജോസഫിനെ മത്സരിപ്പിക്കാൻ മുൻകൈയെടുത്തതും കെ സുധാകരനായിരുന്നു.

Story Highlights : There are three reasons why Sunny Joseph was considered for the post of KPCC president and Adoor Prakash for the post of UDF convener.

Related Posts
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനാകുമ്പോൾ: കോൺഗ്രസ് തലപ്പത്ത് വീണ്ടും കണ്ണൂരുകാരൻ
Kerala Congress News

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി സണ്ണി ജോസഫ് സ്ഥാനമേൽക്കുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ Read more

  കെ. സുധാകരന് പിന്തുണയുമായി ഫ്ളക്സ് ബോർഡുകൾ; ഹൈക്കമാൻഡ് നീക്കങ്ങൾക്കിടെ രാഷ്ട്രീയ ശ്രദ്ധ നേടുന്നു
സണ്ണി ജോസഫിന്റെ നിയമനത്തിൽ സന്തോഷമെന്ന് കെ. സുധാകരൻ
Sunny Joseph KPCC president

പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് കെ. സുധാകരൻ അറിയിച്ചു. Read more

സണ്ണി ജോസഫിന്റെ നിയമനം ആവേശം നൽകുന്നു; രാഹുൽ മാങ്കൂട്ടത്തിൽ
KPCC president appointment

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്തതിൽ രാഹുൽ മാങ്കൂട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. Read more

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായതിൽ പ്രതികരണവുമായി വി.ഡി. സതീശൻ
KPCC president sunny joseph

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്തോഷം Read more

കോണ്ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം വിനയത്തോടെ ഏറ്റെടുക്കുന്നുവെന്ന് സണ്ണി ജോസഫ്

കേരളത്തില് കോണ്ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം വിനയത്തോടെ ഏറ്റെടുക്കുന്നതായി നിയുക്ത കെപിസിസി അധ്യക്ഷന് സണ്ണി Read more

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ
KPCC president

പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. അടൂർ പ്രകാശിനെ യുഡിഎഫ് Read more

കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നത് വരെ ഇവിടെ ഉണ്ടാകും: രാജീവ് ചന്ദ്രശേഖർ
Kerala BJP Rajeev Chandrasekhar

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് അധ്വാനിക്കാൻ മടിയാണെന്നും, വർഷങ്ങളായി അവർ ചെയ്യുന്ന രാഷ്ട്രീയം വികസനം Read more

  സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനാകുമ്പോൾ: കോൺഗ്രസ് തലപ്പത്ത് വീണ്ടും കണ്ണൂരുകാരൻ
കെ. സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി; കോൺഗ്രസിന് ബൊമ്മകളെയാണ് ആവശ്യമെന്ന് വിമർശനം
Vellappally Natesan support

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം Read more

കെ. സുധാകരന് പിന്തുണയുമായി ഫ്ളക്സ് ബോർഡുകൾ; ഹൈക്കമാൻഡ് നീക്കങ്ങൾക്കിടെ രാഷ്ട്രീയ ശ്രദ്ധ നേടുന്നു
K Sudhakaran

കെ. സുധാകരന് പിന്തുണയുമായി സംസ്ഥാനത്തിന്റെ പലയിടത്തും ഫ്ളക്സ് ബോർഡുകൾ ഉയർന്നു. കെപിസിസി അധ്യക്ഷനെ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിലെ അഭിപ്രായഭിന്നത തിരിച്ചടിയാകുമോ?
Nilambur by-election

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം Read more