നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി വന്നതിനെ തുടർന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം.
കേസ് പിൻവലിക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ വിധി ചരിത്രത്തിന്റെ ഭാഗമെന്ന് കെ. സുധാകരൻ പറഞ്ഞു.
പൊതുഖജനാവിലെ ഫണ്ട് ദുർവിനിയോഗം ചെയ്യാൻ അനുമതി നൽകിയതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
നിയമസഭയിൽ ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലാത്ത വ്യക്തിയാണ് മന്ത്രി വി. ശിവൻകുട്ടി എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ പരിരക്ഷ ക്രിമിനൽ കുറ്റങ്ങൾക്കുള്ളതല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിൽ ജനപക്ഷത്തു നിന്നു സമരം ചെയ്തതാണെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. എന്നാൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് പോലും അങ്ങനെ തോന്നിയില്ലെന്ന് കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
സിപിഎം അണികൾ പ്രതികളായ കൊലക്കേസിൽ നിന്നും അവരെ രക്ഷിക്കാൻ പൊതുഖജനാവിൽ നിന്നും പണം ചിലവഴിക്കുന്നതിന്റെ കണക്ക് മുഖ്യമന്ത്രി പറയണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
കേസ് സുപ്രീം കോടതിയിൽ എത്തിയതോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കം ആറു പേർ വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു.
Story Highlights: KPCC president K Sudhakaran about Kerala Legislative Assembly case.