Headlines

Kerala News, Politics

അനുനയിപ്പിക്കാൻ ശ്രമം; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ്.

മതനേതാക്കളുടെ സംയുക്ത യോഗം കോൺഗ്രസ്

സാമുദായിക നേതാക്കളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസ്. കെ സുധാകരൻ, വി.ഡി സതീശൻ എന്നീ നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 പാലാ ബിഷപ്പിന്റെ പ്രസംഗം ചൂഷണം ചെയ്യാനാണ് ചിലർ ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. മതപരമായ സ്പർധ വളർത്താനും വർഗീയധ്രുവീകരണം നടത്താനുമാണ് ചിലരുടെ ശ്രമമെന്നും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനുമുൻപ് കോൺഗ്രസ് അനുനയിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.

 വിഷയത്തെ തുടർന്ന് മുഖ്യമന്ത്രിക്ക് പലതവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും വിവിധ ക്രിസ്ത്യൻ-മുസ്ലിം മത നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നും നേതാക്കൾ അറിയിച്ചു.

പ്രശ്നത്തിൽ ഇടപെടാൻ സർക്കാർ തയ്യാറല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. കൂടാതെ മന്ത്രി വാസവന്റെ പ്രതികരണം നിരുത്തരവാദിത്വമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: KPCC Meeting with religious leaders.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Related posts