കെപിസിസി നേതൃമാറ്റത്തെച്ചൊല്ലി കോൺഗ്രസിൽ കടുത്ത ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്നു. കെ. സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെടാനുള്ള സാധ്യതയും പാർട്ടിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കഴിയാത്തത് യുഡിഎഫ് ഘടകകക്ഷികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ അനിശ്ചിതത്വം പെട്ടെന്ന് അവസാനിപ്പിക്കണമെന്നും തർക്കം ഗുണം ചെയ്യില്ലെന്നും ഘടകകക്ഷി നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കെ. സുധാകരനെ പിണക്കി മുന്നോട്ടുപോകുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിന്റെ ആവശ്യകത സുധാകരനെ ബോധ്യപ്പെടുത്താനാണ് മുതിർന്ന നേതാക്കളുടെ ശ്രമം. കണ്ണൂരിലും പൂഞ്ഞാറിലും കെ. സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ. സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിന്റെ സംസ്കാരത്തിന് നിരക്കാത്ത പ്രതികരണങ്ങൾ നേതാക്കൾ അവസാനിപ്പിക്കണമെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. അധ്യക്ഷ ചർച്ചയിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്ത സഭ നിഷേധിച്ചിട്ടുണ്ട്. അധ്യക്ഷന്റെ മതമല്ല, മതേതര മുഖമാണ് പ്രധാനമെന്ന് ദീപിക ദിനപത്രത്തിന്റെ എഡിറ്റോറിയലിൽ സഭ വ്യക്തമാക്കി.
നേതൃമാറ്റത്തെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിൽ ആശങ്ക പടർത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ കോൺഗ്രസ് കുഴങ്ങുകയാണ്.
Story Highlights: The Congress party is facing internal conflict and uncertainty regarding potential leadership changes within the KPCC.