അമർനാഥ് പള്ളത്ത് രചിച്ച ‘കെ.പി. സുധീര – ഹാർട്ട്സ് ഇംപ്രിന്റ്’ എന്ന ഇംഗ്ലീഷ് ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം പുതിയറ എസ്.കെ. സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള കേരള മനുഷ്യാവകാശ കമ്മിറ്റി ജുഡീഷ്യൽ അംഗമായ ബൈജുനാഥിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നടനും മാധ്യമപ്രവർത്തകനുമായ ഹരി നമ്പൂതിരി ആമുഖ പ്രസംഗം നടത്തി. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ചിത്രകാരൻ സുനിൽ കെ.പി. സുധീരയുടെ ഛായാചിത്രം സമ്മാനിച്ചു.
റിട്ടയേർഡ് എൻ.സി.ഇ.ആർ.ടി. പ്രൊഫസർ ഡോ. എം.എ. ഖാദർ പുസ്തക പരിചയം നടത്തി. റിട്ട. പ്രൊഫസർ ഡോ. ആർസു, അനീസ് ബഷീർ എന്നിവർ പ്രസംഗിച്ചു. കെ.പി. സുധീരയും ഗ്രന്ഥകർത്താവായ അമർനാഥും സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.
Story Highlights: Amarnath Pallath’s English biography ‘KP SUDHEERA- HEART’S IMPRINT’ released by Goa Governor PS Sreedharan Pillai