കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിന്റെ ചികിത്സാചെലവ് വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ പരാതി ഉയർന്നു. പെൺകുട്ടിയുടെ പിതാവിന് ശസ്ത്രക്രിയ നടത്തിയിരുന്നു, ഒന്നര ലക്ഷം രൂപയുടെ ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് യുവതി സഹായം തേടി സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിലെത്തിയതെന്നും പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ പിതാവിന് ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസമായിട്ടും ഒന്നര ലക്ഷം രൂപയുടെ ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടിലായിരുന്നു. വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായതോടെയാണ് പെൺകുട്ടി സഹായ അഭ്യർത്ഥനയുമായി ഓൺലൈനിൽ വീഡിയോ പങ്കുവെച്ചത്. വാഖിയത്ത് കോയ ശരീരത്തിൽ കടന്ന് പിടിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും പെൺകുട്ടി പരാതിയിൽ പറയുന്നു.
നടക്കാവ് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. BNS 75,78 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. ചാരിറ്റിയുടെ മറവിൽ പീഡനശ്രമം നടന്നതായി പരാതി ഉയർന്ന സംഭവത്തിൽ പ്രതിയുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
Story Highlights: A man from Malappuram, India, offered financial help for a hospital bill and attempted sexual abuse.