മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച റോഡ് ആഴ്ചകൾക്കുള്ളിൽ തകർന്നു.

Anjana

രാമനാട്ടുകരയിലെ ബൈപാസ് റോഡ് തകർന്നു
രാമനാട്ടുകരയിലെ ബൈപാസ് റോഡ്  തകർന്നു
Representative image Credit: facebook.com/PAMuhammadRiyas

പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച കോഴിക്കോട് രാമനാട്ടുകരയിലെ ബൈപാസ് റോഡ് രണ്ടാഴ്ചയ്ക്കുള്ളിൽ തകർന്നു. ഇതോടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോഡിൽ അപകടഭീഷണിയും  നിലനിൽക്കുന്നുണ്ട്. 

സംഭവസ്ഥലത്ത് ഒരാഴ്ചക്കിടെ ഏഴുപേർ മരിച്ചതിനെ തുടർന്നാണ് മന്ത്രി നേരിട്ട് എത്തി കുഴി അടപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ കരാർ ഏറ്റെടുത്ത കമ്പനിയാണ് അന്ന് കുഴിയടച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോൾ ഇവരെ ഒഴിവാക്കി മറ്റൊരു കമ്പനിക്കാണ്  ദേശീയപാത അതോറിറ്റി കരാർ നൽകിയിരിക്കുന്നത്.

പുതിയ കമ്പനി ഏറ്റെടുക്കുന്നത് വരെ കുഴിയടക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ  കൊണ്ട് കുഴി അടപ്പിച്ചത്. എന്നാൽ ഇനിയും കുഴിയടയ്ക്കാൻ ഇവർ തയ്യാറാകുമോ എന്നത് സംശയമാണ്.

Story Highlights: Kozhikode Ramanattukara Bypass road damaged again.