**കോഴിക്കോട്◾:** കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിലെ നിസാമുദീൻ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി. ഈ മാസം 28നാണ് കുടുംബവഴക്കിനെ തുടർന്ന് ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. യുവതിയുടെ ഭർത്താവും സഹോദരനും നടത്തിയ സ്വകാര്യ തിരച്ചിലിനൊടുവിലാണ് ബസ് കയറാൻ തുടങ്ങുന്നതിനിടെ മൂവരെയും കണ്ടെത്തിയത്. ഡൽഹിയിലെ നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
യുവതി സഞ്ചരിച്ച സ്കൂട്ടർ വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. ട്രെയിൻ ടിക്കറ്റ് എടുത്തതായി കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് യുവതി മക്കളുമായി വീട് വിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
കുടുംബത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ തിരച്ചിൽ നടത്തിയിരുന്നു. ഡൽഹിയിലെ നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് യുവതിയുടെ ഭർത്താവും സഹോദരനും ഡൽഹിയിൽ എത്തി സ്വന്തം നിലയിൽ പരിശോധന നടത്തി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറുന്നതിനിടെ ആഷിദയെയും മക്കളെയും കണ്ടെത്തുന്നത്.
Story Highlights: A woman and her children, reported missing from Kozhikode, were found at a bus stand in Delhi.