കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വീണ്ടും കഞ്ചാവ് പിടികൂടി. ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ കൊൽക്കത്ത ശാരദാബാദ് സ്വദേശി നജീംമുള്ള (26) എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. രണ്ട് കിലോ മുന്നൂറ് ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
കുറ്റിക്കാട്ടൂർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ഏതാനും ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി കഞ്ചാവുമായി പോകുകയായിരുന്ന നജീംമുള്ളയെ പിടികൂടിയത്. ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ വലിയ പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവും വിൽപ്പനയ്ക്കുള്ള പാക്കറ്റുകളും കണ്ടെടുത്തു.
നിർമ്മാണ മേഖലയിലെ തൊഴിലാളി എന്ന വ്യാജേന കുറ്റിക്കാട്ടൂരിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു നജീംമുള്ള. 500 രൂപ മുതൽ വിലയുള്ള പാക്കറ്റുകളാക്കിയാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. പ്രധാനമായും അതിഥി തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കുമിടയിലായിരുന്നു ഇയാളുടെ കഞ്ചാവ് വിൽപ്പന. കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയുടെ മുറിയിൽ നിന്നും 7 കിലോ കഞ്ചാവ് ഫറോക്ക് പോലീസ് പിടികൂടിയിരുന്നു.
ALSO READ; വയനാടിനോടുള്ള കേന്ദ്ര അവഗണന; ഔദാര്യത്തിന്റെ പ്രശ്നമല്ല അവകാശത്തിന്റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി
Story Highlights: Police arrest inter-state worker with 2.3 kg cannabis in Kozhikode’s Kuttikattoor