കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

Anjana

Kovoor Kunjumon bribery allegations

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ തനിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണം നിഷേധിച്ചു. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ തോമസ് കെ തോമസ് എംഎല്‍എ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനൊരു സംഭവം തന്റെ അറിവില്‍ ഉണ്ടായിട്ടില്ലെന്നും ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫില്‍ പോയിരുന്നെങ്കില്‍ ഒരുപാട് സ്ഥാനങ്ങള്‍ തനിക്ക് കിട്ടിയേനെയെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. എന്നാല്‍ ചെങ്കൊടി പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നതെന്നും അതുകൊണ്ട് തന്നെ പച്ചിലകാട്ടി തന്നെ വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ ജീവിതത്തില്‍ കളങ്കം വരുത്തിയ വാര്‍ത്തയാണിതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. ഇടതു പക്ഷ പ്രസ്ഥാനത്തോടൊപ്പം നിന്നപ്പോള്‍ പലതും കിട്ടേണ്ടതായിരുന്നുവെന്നും എന്നാല്‍ അര്‍ഹതപ്പെട്ടതൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കു മാത്രമല്ല തന്റെ പ്രസ്ഥാനത്തിനും ഒന്നും കിട്ടിയിട്ടില്ലെന്നും ആരെന്ത് വാഗ്ദാനം ചെയ്താലും അതിന്റെ പിന്നാലെ പോകുന്ന മനുഷ്യനല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴ ആരോപണം തോമസ് കെ തോമസും നിഷേധിച്ചിട്ടുണ്ട്. ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് തനിക്ക് ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

Story Highlights: Kovoor Kunjumon denies bribery allegations, calls for thorough investigation

Leave a Comment