കോതമംഗലത്ത് ആറു വയസ്സുകാരിയുടെ ദുരൂഹ മരണം; പിതാവും വളർത്തമ്മയും കസ്റ്റഡിയിൽ

നിവ ലേഖകൻ

Kothamangalam child murder

കോതമംഗലത്തെ ഒരു വീട്ടിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകൾ മുസ്കാനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോതമംഗലം ഇരുമലപടിക്ക് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് വ്യക്തമായി. ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്ക്കാൻ മറ്റൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാവിലെ എഴുന്നേറ്റപ്പോൾ കുട്ടി മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാൻ പൊലീസിന് നൽകിയ മൊഴി. കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

  നടിയെ ആക്രമിച്ച കേസ്: കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Story Highlights: 6-year-old girl murdered in Kothamangalam; Father and foster mother in custody

Related Posts
കോതമംഗലത്ത് ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kothamangalam student death

കോതമംഗലം നെല്ലിക്കുഴിയിൽ ഹോസ്റ്റൽ മുറിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ Read more

ഗതാഗത മന്ത്രിയുടെ നിർദ്ദേശം കാറ്റിൽപ്പറത്തി; കോതമംഗലത്ത് നിയമലംഘനം നടത്തിയ സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയില്ല
Traffic rule violation

അമിത വേഗത്തിനും എയർ ഹോൺ ഉപയോഗത്തിനുമെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി കെ.ബി. Read more

കോതമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Kothamangalam chain snatching

കോതമംഗലത്ത് 82 വയസ്സുകാരിയുടെ 1.5 പവൻ മാല പൊട്ടിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. Read more

  നടി ആക്രമിക്കപ്പെട്ട കേസ്: വിധി തീയതി ഇന്ന് തീരുമാനിക്കും
കോതമംഗലത്തും മൂന്നാറിലും കാട്ടാന ശല്യം രൂക്ഷം; കൃഷി നശിപ്പിച്ച് ഗതാഗതവും തടസ്സപ്പെടുത്തി
Wild elephant menace

കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന ശല്യം രൂക്ഷമായി. മുറിവാലൻ കൊമ്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു. Read more

ഊന്നുകൽ കൊലപാതകം: മരിച്ചത് കുറുപ്പംപടി സ്വദേശി ശാന്ത; അന്വേഷണം ഊർജ്ജിതം
Kothamangalam murder case

കോതമംഗലം ഊന്നുകൽ കൊലപാതകത്തിൽ മരിച്ചത് കുറുപ്പംപടി സ്വദേശി ശാന്തയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു പിന്നാലെയാണ് Read more

കോതമംഗലം ആത്മഹത്യ: എൻഐഎ അന്വേഷണം വേണമെന്ന് കുടുംബം; എല്ലാ പിന്തുണയും നൽകുമെന്ന് സുരേഷ് ഗോപി
Kothamangalam suicide case

കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. റമീസിൻ്റെ Read more

കോതമംഗലം ആത്മഹത്യ കേസ്: പ്രതി റമീസിൻ്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
Kothamangalam suicide case

കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസിൻ്റെ മാതാപിതാക്കളെ ഇന്ന് Read more

  'മതമിളകില്ല തനിക്കെന്ന് ഉറപ്പാക്കാനായാൽ മതി'; മീനാക്ഷി അനൂപിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
കോതമംഗലം ആത്മഹത്യ കേസ്: കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത. പ്രതി Read more

കൂലി ചോദിച്ചെത്തിയ എസി മെക്കാനിക്കിന് ക്രൂര മർദ്ദനം; കോതമംഗലത്ത് പ്രതിഷേധം.
AC Mechanic Attacked

എറണാകുളം കോതമംഗലത്ത് കൂലി ചോദിച്ചെത്തിയ എസി മെക്കാനിക്കിന് മർദ്ദനമേറ്റു. പല്ലാരിമംഗലം ഇഞ്ചക്കുടിയിലെ പ്ലൈവുഡ് Read more

കോതമംഗലത്ത് ചായക്കട ഉടമയെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിക്കെതിരെ കേസ്
Attempt to kill

കോതമംഗലം മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. വാക്ക് തർക്കമാണ് Read more

Leave a Comment