പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, ജാമ്യം ദുരുപയോഗം ചെയ്യരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ഈ ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ നടത്തിയ വാർത്താസമ്മേളനം കേരളം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂട്ടിക്കൽ ജയചന്ദ്രനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മ ഇക്കാര്യം എഴുതിവച്ചിട്ടുണ്ടെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം.
ജസ്റ്റിസ് നാഗരത്നയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തിരുന്നത്. കുടുംബതർക്കം മുതലെടുത്ത് കുട്ടിയെ ജയചന്ദ്രൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴു മാസമായി ജയചന്ദ്രൻ ഒളിവിലായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ജയചന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എന്നാൽ ജഡ്ജിയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണങ്ങളും വാദങ്ങളുമല്ല, കോടതി ഒപ്പിട്ടുനൽകുന്ന അന്തിമ ഉത്തരവാണ് പ്രധാനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
Story Highlights:
Koottikal Jayachandran has been granted anticipatory bail by the Supreme Court in a POCSO case involving the alleged assault of a four-year-old.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ