**കോന്നി:** കോന്നി ഗ്രാമപഞ്ചായത്ത് ആശാപ്രവർത്തകർക്ക് അധിക വേതനം നൽകുമെന്ന് പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 19 ആശാ പ്രവർത്തകർക്ക് പ്രതിമാസം 2000 രൂപ വീതം അധിക വേതനമായി നൽകാനാണ് തീരുമാനം. ഇതിനായി പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 38,000 രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.
യുഡിഎഫ് ഭരണസമിതിയാണ് ഈ സഹായ പദ്ധതി നടപ്പിലാക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശാപ്രവർത്തകർക്ക് പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മണ്ണാർക്കാട് നഗരസഭയിലെ 30 ആശാപ്രവർത്തകർക്ക് പ്രതിമാസം 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം.
ഇതിനായി നഗരസഭ പ്രതിമാസം 63000 രൂപയും വാർഷികമായി 7,56,000 രൂപയും നീക്കിവെക്കും. പാലക്കാട് നഗരസഭയും ആശാപ്രവർത്തകർക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭയിലെ ആശാപ്രവർത്തകർക്ക് പ്രതിവർഷം 12000 രൂപ വീതം അഥവാ പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്നാണ് പ്രഖ്യാപനം.
ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. Story Highlights:
Konni Grama Panchayat announced additional financial assistance for ASHA workers.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ