കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം പഴയങ്ങാടി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. 2024 മെയ് 27നായിരുന്നു ഷഹാനയുടെയും അബ്ദുൽ വാഹിദിന്റെയും വിവാഹം. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം അപമാനിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഷഹാനയുടെ ബന്ധുക്കൾ ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനുമെതിരെ പോലീസിൽ പരാതി നൽകും.
ഷഹാനയുടെ മരണം കടുത്ത മാനസിക പീഡനത്തിന്റെ ഫലമാണെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് 19 വയസ്സുകാരിയായ ഷഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിറം കുറവാണെന്ന് പറഞ്ഞ് ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
മൊറയൂർ സ്വദേശിയായ അബ്ദുൽ വാഹിദും മാതാപിതാക്കളുമാണ് ഷഹാനയെ മാനസികമായി പീഡിപ്പിച്ചിരുന്നതെന്നാണ് ആരോപണം. നിറത്തിന്റെ പേരിൽ വിവാഹബന്ധം വേർപെടുത്താൻ ഭർത്താവ് നിർബന്ധിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു. കൊണ്ടോട്ടി സ്വദേശിനിയാണ് ഷഹാന.
Story Highlights: 19-year-old Shahna Mumtaz was found dead in Kondotty, allegedly due to mental harassment from her husband over her complexion.