കൊല്ലൂർ മൂകാംബികയിൽ വിജയദശമി: ആയിരങ്ങൾ വിദ്യാരംഭത്തിന്

Anjana

Kollur Mookambika Temple Vijayadashami

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയ വിദ്യാരംഭ ചടങ്ങിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഹരിശ്രീ കുറിച്ചു. മുഖ്യതന്ത്രി നിത്യാനന്ദ അഡികറുടെ നേതൃത്വത്തിലുള്ള ആചാര്യന്മാരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകിയത്. രാവിലെ ആറ് മണിക്ക് വിജയദശമി പൂജകൾ നടന്നു. ദർശനത്തിനായി ധാരാളം ഭക്തർ ക്ഷേത്രസന്നിധിയിലേക്ക് എത്തുന്നുണ്ട്.

ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. വൈകിട്ട് 4.30ന് വിജയോത്സവവും രാത്രിപൂജയും നടക്കും. തുടർന്ന് 9.30ന് നട അടയ്ക്കും. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിലുണ്ടാകുന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാരംഭത്തിയിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തും വിദ്യാരംഭചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും വിജയദശമി ദിവസത്തെ പ്രത്യേക ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പതിനയ്യായിരത്തോളം കുഞ്ഞുങ്ങൾ ആദ്യ അക്ഷരം കുറിയ്ക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ പുലർച്ചെ നാല് മണിമുതൽ വിദ്യാരഭം തുടങ്ങും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുക.

Story Highlights: Thousands of children participate in Vidyarambham ceremony at Kollur Mookambika Temple on Vijayadashami

Leave a Comment