**കൊല്ലം◾:** കൊട്ടാരക്കര മുട്ടറ മരുതിമലയിൽ ആത്മഹത്യക്ക് ശ്രമിച്ച രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. സംഭവത്തിൽ, മറ്റൊരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പെരിങ്ങനാട് സ്വദേശി മീനുവാണ് മരിച്ചത്.
ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണെന്നും ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാർ അടൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ, മരുതിമലയുടെ മുകളിൽ ഇരുവരും ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ഇരുവരെയും ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ അടൂർ പോലീസിൽ പരാതി നൽകി. മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അടൂർ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് സംഭവം.
നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ മുട്ടറ മരുതിമലയിൽ ഇരുവരും ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു.
അതേസമയം, ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അതിജീവിക്കാൻ ശ്രമിക്കണമെന്നും മാനസികാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. അത്തരം ചിന്തകളുള്ളപ്പോൾ ദിശ ഹെൽപ്പ് ലൈനിൽ വിളിക്കാവുന്നതാണ്. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സുഹൃത്ത് ശിവർണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്.
Story Highlights: One student died and another is in critical condition after attempting suicide in Kollam.