**പത്തനംതിട്ട◾:** തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് നട തുറക്കുന്നത്. ഭക്തർക്ക് നാളെ രാവിലെ അഞ്ചു മണി മുതൽ ദർശനം ആരംഭിക്കും.
വൈകുന്നേരം നാല് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. അതേസമയം, ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. ചെന്നൈയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്.
ഹൈക്കോടതിയുടെ അനുമതിയോടെയാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. ശബരിമല മേൽശാന്തിയുടെ സാധ്യതാ പട്ടികയിൽ 14 പേരും മാളികപ്പുറം മേൽശാന്തിയുടെ സാധ്യതാ പട്ടികയിൽ 13 പേരുമാണുള്ളത്.
രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പുരോഗമിക്കുകയാണ്. രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിനായി ഗൂർഖ എമർജൻസി വാഹന വ്യൂഹമുൾപ്പെടെ ഉപയോഗിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി. ഇത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അപേക്ഷ ഹൈക്കോടതി പരിഗണിച്ചു.
22-ന് തീർത്ഥാടകർക്ക് നിയന്ത്രണമുണ്ടാകും. മേൽശാന്തി നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും.
story_highlight:Sabarimala temple will open today for the Thulam month pujas.