കൊല്ലം സ്കൂളിലെ കിണറ്റിൽ വീണ വിദ്യാർത്ഥി: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Anjana

Kollam school student well accident

കൊല്ലം തുരുത്തിക്കര എം.ടി.യു.പി.എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് പരുക്കേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ട്വന്റി ഫോർ വാർത്തയെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. സ്കൂളിലെ ആഴമേറിയ കിണറിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്. സ്കൂളിലെത്തിയ ഫെബിൻ കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ട് നിൽക്കേ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സ്കൂൾ ജീവനക്കാരൻ സിജു തോമസ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് ശാസ്താംകോട്ട ഫയർഫോഴ്സ് എത്തി ഇരുവരെയും കരയ്ക്ക് എത്തിച്ചു. തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ കുട്ടിയെ കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വാർത്തയ്ക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കിണറിന് മുകളിൽ മതിയായ സുരക്ഷ ഇല്ലായിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പും സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ എ.ഇ.ഒ, ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവർ റിപ്പോർട്ട് കൈമാറി. നിലവിൽ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.

Story Highlights: Education department orders investigation into incident of 6th class student falling into well at Kollam school

Leave a Comment