കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവം: ഒരു വർഷം കഴിഞ്ഞിട്ടും നീതി അകലെ

നിവ ലേഖകൻ

police assault case

**കൊല്ലം◾:** കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മർദ്ദിച്ച സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ കേസിൽ എസ് ഐ മനോജ് ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ് ട്വന്റിഫോറിനോട് വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2024 ഓഗസ്റ്റിലാണ് സംഭവം നടന്നത്. ചടയമംഗലം സ്വദേശിയായ സുരേഷിനെ കാട്ടാക്കട എസ് ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചില ക്രിമിനൽ സംഘവും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചു. കാട്ടാക്കടയിലുള്ള ഒരാളെ വെട്ടി പരുക്കേൽപ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ നീതി തേടി ഏതറ്റം വരെയും പോകാനാണ് സുരേഷിന്റെ തീരുമാനം.

സുരേഷിനെ കസ്റ്റഡിയിലെടുത്ത ശേഷം കാട്ടാക്കടയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുരേഷിനെ കൊണ്ടുപോകുന്ന വഴിയിൽ മറ്റൊരു ചിത്രം എസ് ഐയുടെ ഫോണിലേക്ക് വന്നു. അപ്പോഴാണ് ആളുമാറിയതാണെന്ന് എസ് ഐക്ക് മനസിലായത്. തുടർന്ന് സുരേഷിനെ വഴിയിൽ ഇറക്കിവിട്ടു.

ക്രൂരമായ മർദ്ദനത്തിനാണ് സുരേഷ് ഇരയായത്. കാട്ടാക്കട എസ് ഐ തന്നെ വിലങ്ങുവെച്ച് മർദ്ദിച്ചെന്നും ക്രിമിനൽ സംഘത്തെ കൂട്ടുപിടിച്ചായിരുന്നു മർദ്ദനമെന്നും സുരേഷ് പറയുന്നു. തടയാൻ ശ്രമിച്ച ഭാര്യയോടക്കം അതിക്രമം കാണിച്ചെന്നും സുരേഷ് വ്യക്തമാക്കി. പിന്നീട് യഥാർത്ഥ പ്രതിയെ കണ്ടെത്തിയെന്ന് പറഞ്ഞ് സുരേഷിനെ ഇറക്കി വിടുകയായിരുന്നു.

  കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്

സുരേഷ് ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ അന്വേഷണം എവിടെയുമെത്തിയില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

ഗുരുതരമായ ചട്ടലംഘനം മനോജിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടി റൂറൽ എസ്പി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. ശേഷം, നീതി തേടി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് സുരേഷ് പരാതി നൽകി. എന്നിട്ടും പരിഹാരമായില്ലെന്നാണ് സുരേഷ് പറയുന്നത്.

Story Highlights : Brutality against Dalit youth at Kollam update

Story Highlights: കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മർദ്ദിച്ച സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

Related Posts
കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

  പാർട്ടി വിട്ടുപോകുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ധിക്കാരം; സിപിഐ നേതൃത്വത്തിനെതിരെ വിമർശനവുമായി കൊല്ലം മധു
കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്
CPI mass resignations

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. Read more

കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം
CPI Kollam Resignation

കൊല്ലം ജില്ലയിൽ സി.പി.ഐ.നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വെച്ചതിനെ തുടർന്ന് പാർട്ടി പ്രതിസന്ധിയിൽ. Read more

പാർട്ടി വിട്ടുപോകുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ധിക്കാരം; സിപിഐ നേതൃത്വത്തിനെതിരെ വിമർശനവുമായി കൊല്ലം മധു
CPI Kollam Controversy

കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കൊല്ലം മധു രംഗത്ത്. പാർട്ടിയിൽ Read more

കൊല്ലം കടയ്ക്കലിൽ സി.പി.ഐയിൽ കൂട്ടരാജി; 700-ൽ അധികം പേർ പാർട്ടി വിട്ടു
CPI mass resignations

കൊല്ലം കടയ്ക്കലിൽ സി.പി.ഐയിൽ 700-ൽ അധികം പേർ കൂട്ടരാജി വെച്ചു. ജില്ലാ നേതൃത്വവുമായുള്ള Read more

കൊല്ലത്ത് മലമുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമം; വിദ്യാർത്ഥിനി മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
kollam suicide attempt

കൊല്ലം കൊട്ടാരക്കരയിൽ മരുതിമലയിൽ ആത്മഹത്യക്ക് ശ്രമിച്ച രണ്ട് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. അടൂർ Read more

  കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം
കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി
Kollam sexual assault case

കൊല്ലത്ത് വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി. ശൂരനാട് വടക്ക് Read more

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ താമസിച്ച ആൾ അറസ്റ്റിൽ
child rape case

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ കൂടെ താമസിച്ചിരുന്ന ആളെ പോലീസ് Read more

എക്സ്.ഏണസ്റ്റ് ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
District Sports Council

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എക്സ്.ഏണസ്റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കൗൺസിൽ ഹാളിൽ Read more