**കൊടുവള്ളി◾:** കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിന് നേരെ ഗുണ്ടാ ആക്രമണം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് കയറുന്നതിനിടെ ബസ് ഒരു കാറിൽ അല്പം ഉരസിയതാണ് ആക്രമണത്തിന് കാരണമായത്.
കാറിലുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആട് ഷമീറും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട ശേഷം ഇവർ ബസിന്റെ മുൻവശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയും പന്നിപ്പടക്കം എറിയുകയും ചെയ്തു.
കല്യാണത്തിന് എത്തിയവരെ മണ്ഡപത്തിൽ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനായാണ് ബസ് പെട്രോൾ പമ്പിലേക്ക് കയറ്റിയത്. ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു.
അക്രമികൾ എറിഞ്ഞ രണ്ട് പടക്കങ്ങളിൽ ഒന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി സുരക്ഷിതമായി നീക്കം ചെയ്തു.
സംഭവസ്ഥലത്തെത്തിയ പോലീസ് ആട് ഷമീറിനെയും സംഘത്തെയും പിടികൂടി. ഇവരിൽ നിന്ന് വടിവാളും ബോംബും കണ്ടെടുത്തു. കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിൽ ആർക്കും പരിക്കില്ല. എന്നാൽ, പെട്രോൾ പമ്പിൽ ഭീതിയുടെ നിമിഷങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
Story Highlights: A wedding bus was attacked in Koduvally, Kozhikode, after slightly scraping against a car, leading to the arrest of notorious goon Aad Shameer and his gang.