കൊടകര കുഴൽപണ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഇ. ഡിക്ക് നൽകിയ കത്ത് പുറത്തുവന്നു. 2021 ആഗസ്റ്റ് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ വി കെ രാജു ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്.
കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ മൂന്ന് വർഷമായിട്ടും ഈ കത്തിൽ ഇഡി അന്വേഷണം നടത്തിയിട്ടില്ല.
— wp:paragraph –> കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു. സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പേരുകൾ ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്.
— wp:paragraph –> 2021 ഏപ്രിൽ നാലിന് പുലർച്ചെ 4. 40ന് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവർന്നതാണ് കേസിന്റെ പശ്ചാത്തലം. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ 23 പേരെ അറസ്റ്റ് ചെയ്തെങ്കിലും കവർന്നതിൽ 1.
4 കോടി രൂപ എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കേസിൽ കൃത്യമായ റിപ്പോർട്ട് പൊലീസ് നൽകിയിട്ടും ഇഡിയും ഐടിയും അന്വേഷിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.
Story Highlights: Police letter to ED requesting investigation in Kodakara Hawala case surfaces