കൊടകര കുഴൽപ്പണക്കേസ്: തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഉപയോഗിച്ചതായി കുറ്റപത്രം

Anjana

Kodakara hawala case

കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചുവെന്ന് അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കോന്നിയിൽ പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തുവെന്ന് ധർമരാജന്റെ മൊഴിയുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കർണാടകയിൽ നിന്ന് 41.40 കോടിയുടെ കള്ളപ്പണം എത്തിച്ചു എന്നാണ് കുറ്റപത്രത്തിലെ പ്രധാന വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പ് അട്ടിമറി നടന്നോ എന്ന് ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഇ.ഡി.ക്കും അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇടപെട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർ‌ക്കാർ തുടരന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. തീരൂർ സതീശന്റെ വെളിപ്പെടുത്തലാണ് കേസ് വീണ്ടും വിവാദമാക്കിയിരിക്കുന്നത്. പ്രത്യേക സംഘം തിരൂർ സതീശിന്റെ മൊഴിയെടുക്കും. ADGP മനോജ് എബ്രഹാമിനാണ് മേൽനോട്ട ചുമതല. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു.

Story Highlights: New revelations in Kodakara hawala case chargesheet, including use of black money in local body elections

Leave a Comment