തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ മരണം റാഗിങ്ങുമായി ബന്ധപ്പെട്ടതല്ലെന്ന് പോലീസ് കണ്ടെത്തൽ. ജനുവരി 15ന് ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് ചാടി മരിച്ച മിഹിറിന്റെ മാതാപിതാക്കൾ, മകൻ സ്കൂളിൽ കടുത്ത റാഗിങ്ങിന് ഇരയായതായി ആരോപിച്ചിരുന്നു. പുത്തൻ കുരിശ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ റൂറൽ എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം.
മിഹിറിന്റെ മാതാപിതാക്കളായ സലീം-റജ്ന ദമ്പതികൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. സ്കൂളിൽ സഹപാഠികൾ മിഹിറിനെ വാഷ്റൂമിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായും ക്ലോസറ്റിൽ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ മിഹിർ വൈകുന്നേരം 3.50 ഓടെയാണ് ആത്മഹത്യ ചെയ്തത്.
തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിലാണ് മിഹിറിന്റെ കുടുംബം താമസിച്ചിരുന്നത്. നിറത്തിന്റെ പേരിലും മിഹിറിന് അധിക്ഷേപം നേരിടേണ്ടി വന്നതായും മാതാപിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ റാഗിങ്ങ് ആരോപണം തെളിയിക്കപ്പെട്ടില്ല. റാഗിങ്ങിന് ഇരയായെന്നും ഇതാണ് മരണകാരണമെന്നുമായിരുന്നു രക്ഷിതാക്കളുടെ ആരോപണം.
Story Highlights: Police investigations reveal no ragging involvement in Mihir Ahammed’s suicide at Thiruvaniyoor Global Public School.