കൊച്ചിയിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ള യുവാക്കൾക്ക് നേരെ കഞ്ചാവ് മാഫിയയുടെ വധഭീഷണി. തിരുനായാത്തോട് ക്ഷേത്ര പരിസരത്ത് നാല് കിലോ കഞ്ചാവ് പിടികൂടിയതിന് പിന്നാലെയാണ് സംഭവം. വീഡിയോ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
വിവിധ ബൈക്കുകളിലെത്തിയ ലഹരി സംഘം പ്രദേശത്തെ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദ്ദിക്കാനും ശ്രമം നടന്നു.
യുവാക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. തിരുനായാത്തോട് ക്ഷേത്ര പരിസരത്ത് കഴിഞ്ഞ ദിവസമാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് പിടികൂടിയതിന് ശേഷം കഞ്ചാവ് മാഫിയ പ്രദേശത്തെത്തി യുവാക്കളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്കും ഭീഷണിയുണ്ടായി.
കത്തി കാണിച്ചാണ് ഭീഷണി മുഴക്കിയത്. ലഹരി സംഘത്തിന്റെ ഭീഷണി സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ 24 ന് ലഭിച്ചു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്.
Story Highlights: DYFI leader in Kochi attacked by drug mafia after 4 kg of cannabis was seized near Tirunayathod temple.