കൊച്ചി: കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.70 കോടി രൂപ പിടികൂടിയ സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പോലീസിന്റെ പിടിയിലായി. വെല്ലിംഗ്ടൺ ഐലൻഡിന് സമീപത്തുനിന്നുമാണ് പണം പിടികൂടിയത്. നഗരത്തിലെ ഒരു വ്യാപാരിയാണ് പണം കൊടുത്തുവിട്ടതെന്ന് പിടിയിലായവർ പോലീസിന് മൊഴി നൽകി.
പിടിയിലായവർ തമിഴ്നാട്, ബീഹാർ സ്വദേശികളാണ്. രാജഗോപാൽ, സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. 500 രൂപയുടെ 97 കെട്ടുകളും അമ്പതിനായിരത്തിന്റെയും ഒരു ലക്ഷത്തിന്റെയും കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നതെന്ന് സൗത്ത് എസിപി പി. രാജ്കുമാർ അറിയിച്ചു. മൂന്ന് ബിഗ് ഷോപ്പറുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
പിടിയിലായവർക്ക് പരസ്പരം ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. ബീഹാർ സ്വദേശിയായ സമി അഹമ്മദാണ് ഓട്ടോ വിളിച്ചതെന്നും പോലീസ് പറഞ്ഞു. ആർക്ക് വേണ്ടി, എന്തിന് വേണ്ടി പണം കൊണ്ടുവന്നു എന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും എസിപി പി. രാജ്കുമാർ വ്യക്തമാക്കി.
Story Highlights: Over 2.70 crore rupees seized from an auto-rickshaw in Kochi, leading to the arrest of two interstate workers.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ