ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഉപേക്ഷിച്ച ഭർത്താവ് പിടിയിലായി. മഹാരാഷ്ട്ര സ്വദേശിയായ രാകേഷിനെയാണ് പൂനെയിൽ നിന്നും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഐടി ജീവനക്കാരനായ രാകേഷ് ഭാര്യ ഗൗരിയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് വർഷം മുൻപാണ് രാകേഷും ഗൗരിയും വിവാഹിതരായത്. കൊലപാതകത്തിനു ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ശുചിമുറിയിൽ ഒളിപ്പിച്ച രാകേഷ് കാറിൽ ബെംഗളൂരുവിൽ നിന്നും കടന്നുകളഞ്ഞു. ഒരു മാസം മുൻപാണ് ഇവർ ഇപ്പോഴത്തെ വാസസ്ഥലത്തേക്ക് താമസം മാറിയത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീട്ടുടമയെ ഫോണിൽ വിളിച്ചാണ് രാകേഷ് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സ്യൂട്ട്കേസിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസിന് പൂനെയിലാണെന്ന് മനസ്സിലായി.
വിമാനമാർഗം പൂനെയിലെത്തിയ ബെംഗളൂരു പോലീസ് സംഘം രാകേഷിനെ പിടികൂടി തിരികെ കൊണ്ടുവന്നു. എന്തായിരുന്നു ദമ്പതികൾ തമ്മിലുള്ള തർക്കത്തിന്റെ കാരണമെന്ന് ഇനിയും വ്യക്തമല്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: A man in Bangalore killed his wife and hid her body in a suitcase before fleeing to Pune, where he was later apprehended by the police.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ