കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ 2.70 കോടി പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

നിവ ലേഖകൻ

Kochi cash seizure

കൊച്ചി: കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.70 കോടി രൂപ പിടികൂടിയ സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പോലീസിന്റെ പിടിയിലായി. വെല്ലിംഗ്ടൺ ഐലൻഡിന് സമീപത്തുനിന്നുമാണ് പണം പിടികൂടിയത്. നഗരത്തിലെ ഒരു വ്യാപാരിയാണ് പണം കൊടുത്തുവിട്ടതെന്ന് പിടിയിലായവർ പോലീസിന് മൊഴി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിടിയിലായവർ തമിഴ്നാട്, ബീഹാർ സ്വദേശികളാണ്. രാജഗോപാൽ, സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. 500 രൂപയുടെ 97 കെട്ടുകളും അമ്പതിനായിരത്തിന്റെയും ഒരു ലക്ഷത്തിന്റെയും കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നതെന്ന് സൗത്ത് എസിപി പി. രാജ്കുമാർ അറിയിച്ചു. മൂന്ന് ബിഗ് ഷോപ്പറുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.

പിടിയിലായവർക്ക് പരസ്പരം ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. ബീഹാർ സ്വദേശിയായ സമി അഹമ്മദാണ് ഓട്ടോ വിളിച്ചതെന്നും പോലീസ് പറഞ്ഞു. ആർക്ക് വേണ്ടി, എന്തിന് വേണ്ടി പണം കൊണ്ടുവന്നു എന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും എസിപി പി. രാജ്കുമാർ വ്യക്തമാക്കി.

Story Highlights: Over 2.70 crore rupees seized from an auto-rickshaw in Kochi, leading to the arrest of two interstate workers.

  സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് ജാതി അധിക്ഷേപമെന്ന് പരാതി
Related Posts
ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ എം.കെ. സാനു പങ്കെടുത്തു
LuLu Mall Kochi Anniversary

കൊച്ചി ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ പ്രശസ്ത സാഹിത്യകാരൻ എം.കെ. സാനു പങ്കെടുത്തു. Read more

ജിം സന്തോഷ് വധക്കേസ്: പ്രധാന പ്രതികൾ പിടിയിൽ
Jim Santhosh Murder

കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതികളായ മൈന ഹരിയും പ്യാരിയും പിടിയിലായി. Read more

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: 500 ഗ്രാം എംഡിഎംഎ പിടികൂടി
Kochi drug bust

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ടയിൽ 500 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതുക്കലവട്ടത്തെ Read more

കൊച്ചിയിൽ കുഴൽപ്പണം പിടികൂടി; ടെക്സ്റ്റൈൽസ് ഉടമയാണ് കൊടുത്തുവിട്ടതെന്ന് പോലീസ്
Kochi hawala case

കൊച്ചി വില്ലിംഗ്ടൺ ഐലൻഡിന് സമീപം ഓട്ടോറിക്ഷയിൽ നിന്ന് 2.70 കോടി രൂപയുടെ കുഴൽപ്പണം Read more

  എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്
വിമാനത്തിനുള്ളിൽ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ
passenger smoking flight

സൂറത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരൻ ബീഡി വലിച്ചതിന് അറസ്റ്റിൽ. റെസ്റ്റ്റൂമിൽ നിന്ന് Read more

11കാരനെ പീഡിപ്പിച്ച ബാർബർ അറസ്റ്റിൽ
Palakkad Child Abuse

പാലക്കാട് തലമുടി വെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ Read more

മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി
false drug case

ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാസർ പരാതി നൽകി. Read more

സ്വർണത്തരി മണ്ണ് തട്ടിപ്പ്: ഗുജറാത്ത് സംഘം കൊച്ചിയിൽ പിടിയിൽ
gold dust soil scam

സ്വർണത്തരികളടങ്ങിയ മണ്ണ് എന്ന വ്യാജേന അരക്കോടി രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശികളായ നാലംഗ Read more

ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി; ഭർത്താവ് പൂനെയിൽ നിന്ന് പിടിയിൽ
Bangalore wife murder

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൂനെയിൽ നിന്ന് പിടിയിലായി. മഹാരാഷ്ട്ര സ്വദേശിയായ രാകേഷാണ് Read more

  കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായവർക്ക് 10 വർഷം തടവ്
കൊച്ചിയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ; 2026ഓടെ സർവ്വീസ് ആരംഭിക്കും
Mumbai Water Metro

കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു. 2026 Read more