കൊച്ചി നടി ആക്രമണ കേസ്: വാദം പൂർത്തിയായി, നവംബറിൽ വിധി പ്രതീക്ഷിക്കുന്നു

നിവ ലേഖകൻ

Updated on:

Kochi actress assault case

കൊച്ചിയിലെ നടി ആക്രമണ കേസിന്റെ വാദം പൂർത്തിയായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ വിസ്താരം അവസാനിച്ചതോടെയാണ് വാദം പൂർത്തിയായത്. ആകെ 261 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നവംബറിൽ കേസിൽ വിധിയുണ്ടായേക്കുമെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2017 ഫെബ്രുവരി രണ്ടിനാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന വാഹനത്തിൽ യുവനടി ആക്രമണത്തിനിരയായത്. 2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2020 ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. നാലര വർഷം നീണ്ട സാക്ഷി വിസ്താരമാണ് ഇന്ന് പൂർത്തീകരിച്ചത്.

1,600 രേഖകൾ കേസിൽ കൈമാറി. നൂറു ദിവസത്തോളം നീണ്ടു നിന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരവും കഴിഞ്ഞു. ഇനി പ്രതികൾക്ക് പറയാനുള്ളത് കേൾക്കാൻ ഈ മാസം 26 മുതൽ അവസരം നൽകും.

ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിധി പറഞ്ഞേക്കും. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദിലീപിനെ, ഡബ്ലിയുസിസിയുടെ ഇടപെടലിനെ തുടർന്നാണ് എട്ടാം പ്രതിയാക്കിയത്. 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. 86 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ചു കേസിലെ കോടതി വിധി ഏറെ നിർണ്ണായകമാണ്.

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

Story Highlights: Actress assault case in Kochi concludes arguments, final verdict expected in November

Related Posts
അമിത് ഷായുടെ കൊച്ചി സന്ദർശനം: ഗതാഗത നിയന്ത്രണങ്ങൾ
Amit Shah Kochi visit

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. Read more

നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകുന്നതിൽ ഹൈക്കോടതി റിപ്പോർട്ട് തേടി
actress attack case

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയിൽ Read more

  അശ്ലീല സന്ദേശ വിവാദം: രാഹുലിനെതിരെ എഐസിസി അന്വേഷണം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
കൊച്ചിയിലും വോട്ടർ പട്ടികയിൽ ക്രമക്കേട്; 83 അതിഥി തൊഴിലാളികളുടെ പേരുകൾ കൂട്ടിച്ചേർത്തതായി പരാതി
Voter List Irregularities

കൊച്ചിയിൽ ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ 83 അതിഥി തൊഴിലാളികളെ വോട്ടർപട്ടികയിൽ ചേർത്തതായി പരാതി. Read more

കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ
Mobile phone robbery

കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തിയിരുന്ന ആറംഗ സംഘം Read more

ബലാത്സംഗ കേസ്: റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ
Rapper Vedan case

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. വിദേശത്തേക്ക് Read more

കൊച്ചിയിൽ വീണ്ടും തൊഴിൽ തട്ടിപ്പ്; ദുബായ് വാഗ്ദാനത്തിൽ കുടുങ്ങി ഉദ്യോഗാർത്ഥികൾ
Kochi job scam

കൊച്ചിയിൽ ദുബായിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി. Read more

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; നിയന്ത്രണം വേണമെന്ന് AIYF
Kochi private bus race

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് എ.ഐ.വൈ.എഫ് Read more

കേരള ക്രിക്കറ്റ് ലീഗ്: ട്രോഫി ടൂറിന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂർ കൊച്ചിയിൽ ആരംഭിച്ചു. Read more

കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ; മോഹൻ ഭാഗവത് പങ്കെടുക്കും
Jnanasabha in Kochi

കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ ആരംഭിക്കും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. Read more

Leave a Comment