പാണക്കാട് തങ്ങളുടെ മേൽ കയറാൻ വന്നാൽ കൈയും കെട്ടി നോക്കിയിരിക്കില്ല; മുഖ്യമന്ത്രിക്കെതിരെ കെ എം ഷാജി

നിവ ലേഖകൻ

K M Shaji threatens Pinarayi Vijayan

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നാണ് ഷാജിയുടെ പ്രതികരണം. പിണറായി വിജയൻ സംഘിയാണെന്നും പാണക്കാട് തങ്ങളുടെ മേൽ കയറാൻ വന്നാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം. ചൊറി വന്നവരൊക്കെ മാന്താൻ വേണ്ടി പാണക്കാട്ടേക്ക് വരുന്ന പ്രവണതയുണ്ടെന്നും തങ്ങൾ വെറുതെ കുത്തിയിരിക്കുകയാണെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മെക്കിട്ട് കയറാൻ വന്നാൽ കളിക്കുന്നവന്റെ ട്രൗസർ അഴിക്കുമെന്നും ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി വ്യക്തമാക്കി.

സന്ദീപ് വാര്യർ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സന്ദീപ് വാര്യരെ മഹാത്മാവായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കെ എം ഷാജിയുടെ രൂക്ഷമായ പ്രതികരണം.

  കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ: അനൂപ് ആന്റണി

Story Highlights: Muslim League leader K M Shaji threatens CM Pinarayi Vijayan over remarks against Panakkad Thangal

Related Posts
ചീഫ് ജസ്റ്റിസിനു നേരെയുള്ള ആക്രമണം: സംഘപരിവാറിൻ്റെ വിദ്വേഷ പ്രചാരണത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി
Supreme Court attack

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. Read more

മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവനയുമായി സി.പി.ഐ.എം നേതാവ് പി. സരിൻ
Muslim League politics

സി.പി.ഐ.എം നേതാവ് ഡോക്ടർ പി. സരിൻ മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവന നടത്തി. Read more

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വിജയം ഉറപ്പാക്കാൻ സുനിൽ കനുഗോലുവിന്റെ ടീം
Sunil Kanugolu Team

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം രംഗത്ത്. Read more

മോഹൻലാലിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥത പുതുതലമുറയ്ക്ക് മാതൃക: മുഖ്യമന്ത്രി
Mohanlal Dadasaheb Phalke Award

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മോഹൻലാലിന്റെ Read more

ശബരിമല സ്വർണ്ണത്തിൽ പങ്കുപറ്റിയത് ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്?: വി.ഡി. സതീശൻ
Sabarimala gold plating issue

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ ഗുരുതര Read more

  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക്; സമ്മർദ്ദം ശക്തമാക്കി ഐ ഗ്രൂപ്പ്
ശബരിമല സ്വര്ണപ്പാളി വിവാദം: സര്ക്കാരിനെ പ്രതിരോധത്തിലാക്കി രാഷ്ട്രീയപ്പോര്
Sabarimala gold plating

ശബരിമലയിലെ സ്വര്ണപ്പാളി വിവാദം രാഷ്ട്രീയ രംഗത്ത് പുതിയ തലത്തിലേക്ക്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധമായി Read more

ശബരിമല സ്വർണത്തിന്റെ സുരക്ഷയിൽ സർക്കാരിന് വീഴ്ചയെന്ന് സണ്ണി ജോസഫ്
Sabarimala gold issue

ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷൻ Read more

മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളുന്നു; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ
P.V. Anvar

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. മന്ത്രിമാർ Read more

Leave a Comment