കോവിഡിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് എംഎല്എ കെ.കെ.ശൈലജ പറഞ്ഞു. കോവിഡിനെ തുടര്ന്ന് ജനങ്ങള് കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും സര്ക്കാര് പ്രഖ്യാപിക്കുന്ന സഹായങ്ങള് പര്യാപ്തമല്ലെന്നും മുന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില് വ്യക്തമാക്കി.
കേരളത്തില് രണ്ടുലക്ഷത്തിലധികം തൊഴിലാളികള് പരമ്പരാഗത, ചെറുകിട തൊഴില് മേഖലയില് ജോലി ചെയ്യുന്നുണ്ട്. മറ്റ് അനുബന്ധ തൊഴിൽ ചെയ്ത് ജീവിക്കുന്നവരുമുണ്ട്.
ലൈറ്റ് ആന്ഡ് സൗണ്ട് ജീവനക്കാര് പട്ടിണി നേരിടുകയാണ്. 1000 രൂപ കൊടുത്തതുകൊണ്ട് ഒന്നും ആകുന്നില്ല.
ബാങ്ക് ലോണ് അടയ്ക്കാൻ സാധിക്കാതെയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് കണ്ടെത്താനാവാതെയും പലരും നട്ടംതിരിയുകയാണ്.
വളരെ ഗുരുതരമായ പ്രശ്നങ്ങളാണു ജനങ്ങള് ഇപ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. പാവപ്പെട്ട തൊഴിലാളികള്ക്കും പാക്കേജ് അനുവദിക്കണമെന്നും കെ.കെ.ശൈലജ ആവശ്യപ്പെട്ടു.
Story highlight : KK Shailaja says the aid announced by the government is not enough.