കിറ്റക്സ് കാകതിയ പാർക്കിൽ.

കിറ്റക്‌സ് കാകതിയ പാർക്കിൽ
കിറ്റക്സ് കാകതിയ പാർക്കിൽ
Photo Credit: Forbes,News18

ആഗോളതലത്തിൽ തന്നെ കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ മുൻ നിരയിലുള്ള സ്ഥാപനമാണ് കിറ്റക്സ്. കിറ്റക്സിന്റെ നിക്ഷേപ പദ്ധതികളെ സ്വന്തം നാടുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത മത്സരത്തിലാണ്. എന്നാൽ ഇതേസമയം സ്വന്തം നാട്ടിൽ കടുത്ത രാഷ്ട്രീയ പോരുകൾക്കിടയിലാണ് കിറ്റക്സ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഗോളതലത്തിൽ തന്നെ കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ മുൻ നിരയിലുള്ള സ്ഥാപനമാണ് കിറ്റക്സ്. കിറ്റക്സിന്റെ നിക്ഷേപ പദ്ധതികളെ സ്വന്തം നാടുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത മത്സരത്തിലാണ്. എന്നാൽ ഇതേസമയം സ്വന്തം നാട്ടിൽ കടുത്ത രാഷ്ട്രീയ പോരുകൾക്കിടയിലാണ് കിറ്റക്സ്.

കോവിഡാനന്തര പ്രശ്നങ്ങളിൽ മുങ്ങിക്കിടക്കുകയാണ് ബിസിനസ് ലോകം. ഒരു കോടി രൂപയുടെ നിക്ഷേപം പോലും സ്വീകരിക്കുന്ന സ്ഥിതിയാണ് ഓരോ സംസ്ഥാനങ്ങളിലും. ഇത്തരമൊരു സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ പരിശോധനകളിലും സർക്കാരിൻറെ അനുഭാവം ഇല്ലായ്മയിലും സഹികെട്ട് കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതി പിൻവലിക്കുന്നതായി കിറ്റക്സ് പ്രഖ്യാപിക്കുന്നത്. അപ്പാരൽ പാർക്കും വ്യവസായ പാർക്കും എല്ലാം ഉൾപ്പെടുന്ന 3500 കോടി രൂപയുടെ പദ്ധതി ആയിരുന്നു അത്. കേരളം ഈ പ്രഖ്യാപനത്തിന് രാഷ്ട്രീയ തലങ്ങളിലേക്ക് ചർച്ചയെ എത്തിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റു ചില സംസ്ഥാനങ്ങൾ സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുകയായിരുന്നു. തെലങ്കാന കർണാടക ആന്ധ്ര മധ്യപ്രദേശ് തമിഴ്നാട് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ എല്ലാം അതിൽ പെടും.

  തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഹരിസംഘത്തിൻ്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ക്ഷണിച്ച 9 സംസ്ഥാനങളിൽ ഓരോന്നിന്റെയും വാഗ്ദാനങ്ങൾ ഇഴകീറി പരിശോധിച്ചുകൊണ്ട് കിറ്റക്സ് എംഡി സാബു എം ജേക്കബ് തെലങ്കാനയെ തിരഞ്ഞെടുക്കുകയായിരുന്നു. തെലങ്കാന സന്ദർശിക്കുന്നതിനു വേണ്ടി കിറ്റക്സ് സംഘത്തിന് പ്രത്യേക വിമാനം ഏർപ്പെടുത്തിക്കൊണ്ട് തെലങ്കാന കേരളത്തെ ഞെട്ടിച്ചു. ഹൈദരാബാദിൽ ഔദ്യോഗികവസതിയിൽ വിരുന്നൊരുക്കി നല്ല ആതിഥേയരും ആയി തെലങ്കാന. കൂടാതെ തടസ്സമില്ലാതെ വൈദ്യുതി, വെള്ളം, അനാവശ്യ പരിശോധനകളുണ്ടാകില്ല, 23 സർക്കാർ വകുപ്പുകളിൽ നിന്ന് വ്യവസായങ്ങൾക്ക് ആവശ്യമായ 40 അനുമതികൾ ലഭിക്കാൻ ഏകജാലക സംവിധാനമായ ടിഎസ്– ഐപാസ് എന്നിങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴ. അൻപതു മുതൽ 1000 പേർക്കു വരെ തൊഴിൽ നൽകിയാൽ മൂലധന നിക്ഷേപത്തിന്റെ 35 ശതമാനം വരെ സബ്സിഡിയായി നൽകും തെലങ്കാന. വാറങ്കലിലെ നിർദ്ദിഷ്ട കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്കിലാണ് കിറ്റക്സ് പുതിയ പദ്ധതി ആരംഭിക്കാൻ തീരുമാനമായിരിക്കുന്നത്.

കിറ്റക്സ് നിക്ഷേപം തെലങ്കാനയിൽ പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിടാത്ത സംസ്ഥാനങ്ങളും ഉണ്ട്. തങ്ങളുടെ നാട്ടിലെ നിക്ഷേപ സൗഹൃദങ്ങളെ കുറിച്ചും ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിയിക്കുന്നു. മധ്യപ്രദേശ് ഉദ്യോഗസ്ഥരെ കിഴക്കമ്പലത്തെക്ക് നേരിട്ട് അയച്ച് ചർച്ചകൾ നടത്തി. കിറ്റക്സ് സംഘത്തോട് രണ്ടു മണിക്കൂറോളം ചർച്ച നടത്തി നിരവധി വാഗ്ദാനങ്ങൾ നൽകി എന്നാണ് സൂചന.അയൽ രാജ്യമായ ബംഗ്ലാദേശും താൽപര്യം പ്രകടിപ്പിച്ചു എന്നാണ് വിവരം.

  നടിയെ ആക്രമിച്ച കേസ്: കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Story Highlights: Kitex’s crores are now in Kakatiya Park. Invitation from neighboring country.

Related Posts
കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
Keltron media studies

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, Read more

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; 16 ദിവസം കൊണ്ട് ദർശനം നടത്തിയത് 13.36 ലക്ഷം പേർ
Sabarimala pilgrim rush

ശബരിമലയിൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഭക്തജന തിരക്ക് വർധിച്ചു. ഇന്നലെ Read more

കേരളത്തിലെ തീവ്ര വോട്ടർപട്ടിക; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
Kerala SIR petitions

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് Read more

എസ്ഐആർ നടപടികൾ തടസ്സമില്ലാതെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
Kerala SIR process

കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. Read more

  മുനമ്പത്ത് ഭൂമി സംരക്ഷണ സമിതിയുടെ സമരം താൽക്കാലികമായി അവസാനിപ്പിക്കും
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയപരിധി നീട്ടി; ഡിസംബർ 16 വരെ അപേക്ഷിക്കാം
voter list update

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ എസ്ഐആർ സമയപരിധി ഡിസംബർ Read more

ഗർഭിണി കൊലക്കേസിൽ രണ്ടാം പ്രതി രജയ്ക്കും വധശിക്ഷ വിധിച്ച് കോടതി
anita murder case

ആലപ്പുഴ കൈനകരിയിൽ ഗർഭിணியെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതി രജനിക്ക് Read more

സ്വർണവില കുതിക്കുന്നു; പവൻ 95,000 കടന്നു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില ഇന്ന് വീണ്ടും ഉയര്ന്നു. പവന് 1000 രൂപ വര്ധിച്ച് 95,200 Read more

ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
Othai Manaf murder case

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ Read more

ചൊവ്വയുടെ ഉപരിതലത്തിൽ ഇനി വർക്കലയും തുമ്പയും; മലയാളി ശാസ്ത്രജ്ഞർക്ക് അഭിനന്ദനം
Kerala place names

ചൊവ്വയിലെ ഗവേഷണ പ്രാധാന്യമുള്ള ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ നൽകി. വർക്കല, തുമ്പ, Read more