
ലഖിംപൂരിലെ ദാരുണ സംഭവത്തിൽ മരിച്ച നിരവധി കർഷകരുടെ ചിതാഭസ്മ യാത്ര നടത്താൻ കിസാൻ മോർച്ച തീരുമാനിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിലൂടെയാണ് ചിതാഭസ്മ യാത്ര.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയെ സഭയിൽ നിന്നും പുറത്താക്കുക ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യങ്ങളുന്നയിക്കുന്ന കിസാൻ സഭ ദസറ ദിവസത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിക്കുമെന്നും അറിയിച്ചു.
പ്രതിഷേധം ശക്തമാക്കാൻ ഈ മാസം 15ന് രാജ്യ വ്യാപക ട്രെയിൻ തടയലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
കിസാൻ സഭ ആവശ്യപ്പെടുന്നവ അംഗീകരിച്ചില്ലെങ്കിൽ ചൊവ്വാഴ്ച്ച മുതൽ ചിതാഭസ്മ യാത്ര നടത്തും.
ഈ സംഭവങ്ങളിലൊന്നും പങ്കില്ലെന്ന് ആവർത്തിച്ച് പറയുകയാണ് ആശിഷ് മിശ്ര.
Story Highlight: Kisan Morcha against Ashish Misra.