കിളിമാനൂർ ◾ മദ്യ ലഹരിയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കടന്നു പിടിച്ചുവെന്ന് ആരോപിച്ച് യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു. പുളിമാത്ത് സ്വദേശി അഭിലാഷ്(28) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് പന്തടിക്കളം സ്വദേശി അരുൺ(39) കിളിമാനൂർ പൊലീസിന്റെ പിടിയിലായി.
അഭിലാഷും അരുണും തൊഴിലാളികളാണ്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. ജോലിയ്ക്ക് പോയി വന്ന ഇരുവരും പന്തടിക്കളത്ത് ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഒപ്പം അഭിലാഷിന്റെ സുഹൃത്തായ സ്ത്രീയും ഉണ്ടായിരുന്നു. ഇതിനിടെ കൊല്ലപ്പെട്ടയാൾ സ്ത്രീയെ ദുരുദ്ദേശത്തോടെ കയറി പിടിച്ചുവെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
തുടർന്ന് മദ്യലഹരിയിൽ അഭിലാഷും അരുണും തമ്മിൽ വാക്ക് തർക്കമായി. പ്രതി തടി കഷണം എടുത്ത് അഭിലാഷിനെ മർദിക്കുകയായിരുന്നു. പരുക്കേറ്റ അഭിലാഷിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കം അല്ലാതെ മറ്റെന്തെങ്കിലും കാരണം മർദ്ദനത്തിനു പിന്നിലുണ്ടെയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ വിശദമായി ചോദ്യം ചെയ്യും. സുഹൃത്തുക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കും.
Story Highlights: Man kills friend in Kilimanoor after a dispute during a drinking session.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ