കിയ ഇവി9 ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 1.3 കോടി രൂപ മുതൽ

Anjana

Kia EV9 electric SUV India launch

കൊറിയൻ ബ്രാൻഡായ കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.3 കോടി രൂപ മുതലാണ് ഈ 6 സീറ്റർ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, EV6 എന്നിവയുടെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കിയ ഇവി9 അവതരിപ്പിച്ചിരിക്കുന്നത്.

എൽ രൂപത്തിലുള്ള ഡിആർഎല്ലും ക്ലോസ്ഡ് ഓഫ് ഗ്രില്ലും വാഹനത്തിന്റെ മുൻഭാഗത്ത് സജ്ജീകരിച്ചിരിക്കുന്നു. അകത്തളത്തിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും സമാനമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്ന ഡ്യുവൽ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ബ്രൗൺ, ബ്ലാക്ക് ഇന്റീരിയറുകളിലാണ് ഇവി9 ലഭ്യമാകുന്നത്. മസാജ് ഫങ്ഷൻ, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയ സവിശേഷതകളോടെയുള്ള ക്യാപ്റ്റൻ സീറ്റുകളും വാഹനത്തിലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

99.8kWh ബാറ്ററി പായ്ക്കും ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനായി ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുമാണ് ഇവി9ൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനുള്ളിൽ ബാറ്ററി 10-80 ശതമാനം ചാർജ് ചെയ്യാം. നിശ്ചലാവസ്ഥയിൽ നിന്നും മണിക്കൂറിൽ 100കീമി വേഗതയിലേക്ക് 5.3 സെക്കൻഡിൽ എത്താൻ കഴിയും. 21 ഇഞ്ച് അലോയ് വീലുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ ഇലക്ട്രോണിക് സൺറൂഫ്, ഹെഡ് അപ് ഡിസ്‌പ്ലേ, 14 സ്പീക്കർ മെറിഡിയൻ ഓഡിയോ സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി പത്ത് എയർ ബാഗുകൾ, ഇഎസ്‌സി, എച്ച്ഡിസി, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, 360 ഡിഗ്രി ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌നോ വൈറ്റ് പേൾ, ഓഷ്യൻ ബ്ലൂ, പെബിൾ ഗ്രേ, പാന്തേര മെറ്റൽ, അറോറ ബ്ലാക്ക് പേൾ എന്നീ അഞ്ച് നിറങ്ങളിൽ ഇവി9 ലഭ്യമാണ്.

Story Highlights: Kia launches EV9 electric SUV in India, priced from Rs. 1.3 crore with advanced features and impressive performance.

Leave a Comment