പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രം വിളിച്ചു ചേർത്ത യോഗത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു സംസ്ഥാന സർക്കാർ.
ജി എസ് ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് വില കുറയുമെന്ന് കരുതുന്നതിൽ അർഥമില്ല. കേന്ദ്രം സെസ് പിരിക്കുന്നത് അവസാനിപ്പിക്കാതെ ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം ജനങ്ങൾക്ക് ഉപകരിക്കില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
കേന്ദ്രം ഇന്ധന വില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി ഇടിയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ 6000 കോടി രൂപ കേന്ദ്രത്തിനു പോകും. നിലവിൽ 24 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി.
ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം നാളെ നടക്കുന്ന കേന്ദ്ര ജി എസ് ടി കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യും. ഇതിനെ ശക്തമായി എതിർക്കുകയെന്നതാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ ഉദ്ദേശം.
Story highlight : Kerala will oppose the plan of including fuel price in GST limit.