കേരള ഖരമാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു

നിവ ലേഖകൻ

Kerala waste management biomining

കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോമൈനിങ് പ്രവർത്തനത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ലോകബാങ്ക് ടെക്നിക്കൽ മിഷൻ കൂട്ടുപാത ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഒരുലക്ഷം ടൺ ലഗസി വേസ്റ്റ് എട്ടുമാസത്തിനുള്ളിൽ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പ്രവർത്തിയുടെ കരാർ നാഗ്പൂർ ആസ്ഥാനമായുള്ള എസ്. എം. എസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ബയോമൈനിങ് നടത്തുന്നതിനായി കൂട്ടുപാതയിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിൽ ലോക ബാങ്ക് പ്രതിനിധികൾ തൃപ്തി രേഖപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്ക്, കേരള സർക്കാർ എന്നിവയുടെ സംയോജിത ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രവർത്തനം 2025 മെയ് മാസത്തോടുകൂടി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴക്കാലത്ത് പ്രവർത്തി സാധ്യമല്ല. ലോകബാങ്ക് ടീം ലീഡർ സ്യൂ ജെറി ചെൻ, ടെക്നിക്കൽ എക്സ്പെർട്ട് ശ്രീമതി പൂനം ആലുവാലിയ, കെ. എസ്.

ഡബ്ലിയു. എം. പി. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സുബോധ് എസ്, നഗരസഭ ചെയർപേഴ്സൺ ശ്രീമതി.

പ്രമീള ശശിധരൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ. സ്മിതേഷ് പി എന്നിവരും പദ്ധതിയുടെ സംസ്ഥാന ജില്ലാ തലങ്ങളിലെ നിർവഹണ ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു. ബയോമൈനിങ് എന്നത് വർഷങ്ങളായി കുന്നുകൂട്ടിയിട്ടുള്ള മാലിന്യം മണ്ണിൽ നിന്ന് പുറത്തെടുത്ത് അവിടെത്തന്നെ നിരത്തിയിടുന്ന പ്രക്രിയയാണ്. വായുസഞ്ചാരമുണ്ടാക്കി സൂക്ഷ്മാണുക്കളെ കടത്തിവിട്ട് കമ്പോസ്റ്റിങ് വേഗത്തിലാക്കും. ഇതിലൂടെ മാലിന്യത്തിലെ ജലാംശം കുറയുകയും തരംതിരിക്കൽ എളുപ്പമാവുകയും ചെയ്യും.

  മുനമ്പത്ത് ബിജെപി താത്കാലിക നേട്ടമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

പിന്നീട് ഇവ ഇവിടെ വച്ചുതന്നെ ജൈവ അജൈവ മാലിന്യങ്ങളായി വേർതിരിക്കും. വേർതിരിച്ച ജൈവമാലിന്യങ്ങൾ വളമായും കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവമാലിന്യങ്ങൾ റീസൈക്കിൾ ചെയ്യും. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിൻ്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ബയോമൈനിങ് പ്രവർത്തനങ്ങൾ നടത്തുക.

Story Highlights: World Bank technical mission visits Kerala’s biomining site to assess waste management project preparations

Related Posts
ആറ് വയസുകാരന്റെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
Mala child murder

മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ബി.ഡെസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
B.Des admissions

2025-26 അധ്യയന വർഷത്തെ ബി.ഡെസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 10 മുതൽ Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

  കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു
N Prashanth Hearing

ഐഎഎസ് ഉദ്യോഗസ്ഥരുടെ പഴിചാരലിനിടെ എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു. ഈ മാസം 16ന് Read more

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി Read more

Leave a Comment