കേരള വിഷൻ ഉപയോക്താക്കൾക്ക് ഓട്ടോ ട്യൂൺ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വെള്ളിയാഴ്ച നടക്കുന്ന ഓട്ടോ ട്യൂൺ/സ്കാനിംഗ് സംബന്ധിച്ചാണ് ഈ മുന്നറിയിപ്പ്. പുതിയ ചാനലുകളുടെ സംപ്രേക്ഷണം ലഭിക്കുന്നതിനായാണ് സ്കാനിംഗ് നടത്തുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബുധനാഴ്ച രാത്രി 12 മണിക്കാണ് സെറ്റ് ടോപ് ബോക്സുകളിൽ ഓട്ടോ ട്യൂൺ നടക്കുക. ഈ സമയത്ത് ബോക്സ് ഓൺ ചെയ്താൽ 2 മിനിറ്റ് ഓട്ടോ ട്യൂണാകും. ഈ പ്രക്രിയ നടക്കുന്ന സമയത്ത് യാതൊരു കാരണവശാലും ബോക്സ് ഓഫ് ചെയ്യരുതെന്ന് കേരള വിഷൻ നിർദ്ദേശിച്ചു.
ഓട്ടോ ട്യൂൺ പ്രക്രിയ പൂർത്തിയായാൽ, സാധാരണ പോലെ ചാനലുകൾ ലഭ്യമാകും. ഈ പ്രക്രിയയിൽ പ്രേക്ഷകരുടെ സഹകരണം അഭ്യർത്ഥിച്ചിരിക്കുകയാണ് കേരള വിഷൻ. ഉപയോക്താക്കൾ നിർദ്ദേശങ്ങൾ പാലിക്കുന്നത് പുതിയ ചാനലുകളുടെ സുഗമമായ ലഭ്യതയ്ക്ക് സഹായകമാകും.