കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ഗവർണർക്ക് നിയമോപദേശം

Kerala University Syndicate

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിനെ പിരിച്ചുവിടാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു. രാജ്ഭവൻ അഭിഭാഷകൻ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും ഇത് സംബന്ധിച്ച് നിയമോപദേശം നൽകി. ഗവർണറുടെ അന്തിമ തീരുമാനം നാളെ ഉണ്ടാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വിഷയത്തിൽ രാജ്ഭവന് നിയമോപദേശം ലഭിച്ചത് ഡോ. സിസ തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. സിൻഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് സിസ തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധമായ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്തിയാൽ സിൻഡിക്കേറ്റിനെ പിരിച്ചുവിടാമെന്നും യോഗത്തിലെ തീരുമാനങ്ങൾ അസാധുവാക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു.

രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി അസാധുവാക്കാനും സാധ്യതയുണ്ട്. സിസ തോമസ് സിൻഡിക്കേറ്റ് യോഗം അവസാനിപ്പിച്ച് ഇറങ്ങിയതിന് ശേഷവും യോഗം തുടർന്ന് കെ.എസ്. അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് സിസ തോമസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് രാജ്ഭവൻ നിയമോപദേശം തേടിയത്. വിഷയത്തിൽ ഗവർണർ കടുത്ത നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.

ഗവർണർ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാൻ രജിസ്ട്രാർ തീരുമാനിക്കുകയും, വിസിയുടെ അനുമതിയില്ലാതെ പരിപാടി റദ്ദാക്കിയെന്ന അറിയിപ്പ് നൽകുകയും ചെയ്തതിനെത്തുടർന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സസ്പെൻഷൻ സിൻഡിക്കേറ്റ് ചേർന്ന് റദ്ദാക്കി. താൽക്കാലിക വിസിയായ സിസ തോമസിൻ്റെ എതിർപ്പ് മറികടന്നായിരുന്നു സിൻഡിക്കേറ്റ് ഈ തീരുമാനമെടുത്തത്.

  കേരള സർവകലാശാല രജിസ്ട്രാർ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി

സിൻഡിക്കേറ്റിനെ മറികടന്ന് വൈസ് ചാൻസലർ വീണ്ടും താൽക്കാലിക രജിസ്ട്രാറെ നിയമിച്ചു. രജിസ്ട്രാർ ഡോക്ടർ കെ.എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് പിൻവലിച്ചെങ്കിലും സർവകലാശാലയിൽ തുടർന്ന് കസേരകളി നടന്നു. താൽക്കാലിക വൈസ് ചാൻസിലർ ഡോക്ടർ സിസ തോമസിൻ്റെ കാരണം കാണിക്കൽ നോട്ടീസ് അവഗണിച്ച് രജിസ്ട്രാർ ചുമതലയുണ്ടായിരുന്ന പി. ഹരികുമാർ അവധിയിൽ പ്രവേശിച്ചു.

തുടർന്ന് പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടർ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ് ഉത്തരവിറക്കി. രാജ്ഭവന്റെ ഭാഗത്തുനിന്നും ഉടൻതന്നെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Story Highlights : Legal advice to Governor to dissolve Kerala University Syndicate

Story Highlights: കേരള സർവകലാശാല സിൻഡിക്കേറ്റിനെ പിരിച്ചുവിടാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു.

Related Posts
രജിസ്ട്രാർ നിയമനം: സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി
Kerala University issue

കേരള സർവകലാശാലയിലെ രജിസ്ട്രാർ നിയമനവുമായി ബന്ധപ്പെട്ട് വി.സി ഡോ. സിസ തോമസ് ഗവർണർക്ക് Read more

കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ; രജിസ്ട്രാർ സ്ഥാനത്തേക്ക് രണ്ട് പേർ, ഗവർണർ റിപ്പോർട്ട് തേടി
Kerala University Registrar

കേരള സർവകലാശാലയിൽ രജിസ്ട്രാർ നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്നു. സിൻഡിക്കേറ്റ് പിന്തുണയോടെ കെ.എസ്. Read more

  കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ; രജിസ്ട്രാർ സ്ഥാനത്തേക്ക് രണ്ട് പേർ, ഗവർണർ റിപ്പോർട്ട് തേടി
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം: രജിസ്ട്രാർക്കെതിരായ നടപടിയിൽ ഗവർണർ അടിയന്തര റിപ്പോർട്ട് തേടി
Kerala University Syndicate meeting

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്കെതിരെ താൽക്കാലിക വിസി സ്വീകരിച്ച നടപടിയിൽ ഗവർണർ Read more

വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ അവധിയിൽ; കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ
Kerala University Registrar

കേരള സർവകലാശാലയിൽ താൽക്കാലിക വിസി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ജോയിന്റ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചു. Read more

രജിസ്ട്രാർ തിരിച്ചെത്തിയതിൽ വി.സിക്ക് അതൃപ്തി; ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി
registrar rejoin

കേരള സർവകലാശാലയിൽ രജിസ്ട്രാർ തൽസ്ഥാനത്ത് തിരിച്ചെത്തിയതിൽ വൈസ് ചാൻസിലർ അതൃപ്തി അറിയിച്ചു. ഇതിനെ Read more

സസ്പെൻഷൻ റദ്ദാക്കിയതോടെ ഹർജി പിൻവലിക്കാൻ രജിസ്ട്രാർ; ഇന്ന് കോടതിയെ അറിയിക്കും
Kerala University Registrar

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരായ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി. സസ്പെൻഷൻ നടപടി Read more

രജിസ്ട്രറെ തിരിച്ചെടുത്ത് സിൻഡിക്കേറ്റ്; കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ
Kerala University registrar

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് ഇടപെട്ട് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ തിരിച്ചെടുത്തു. ഭാരതാംബ വിഷയത്തിൽ Read more

രജിസ്ട്രാറെ തിരിച്ചെടുക്കില്ലെന്ന് വിസി; കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് – വിസി പോര് തുടരുന്നു
Kerala University issue

കേരള സർവകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന ഇടത് സിൻഡിക്കേറ്റ് വാദത്തെ തള്ളി വിസി Read more

  രജിസ്ട്രാർ സസ്പെൻഷൻ: സർക്കാരിന് അതൃപ്തി, പ്രതിഷേധം കനക്കുന്നു
കേരള സർവകലാശാല രജിസ്ട്രാർ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി

ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി Read more

കേരള സർവകലാശാല: രജിസ്ട്രാർ സസ്പെൻഷനിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം നാളെ
Kerala University syndicate meeting

കേരള സർവകലാശാല രജിസ്ട്രറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ നാളെ അടിയന്തര സിൻഡിക്കേറ്റ് യോഗം Read more