കേരള സർവകലാശാലയ്ക്ക് ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിക്കാനായി. അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ക്യുഎസ് (Quacquarelli Symonds) റാങ്കിങ്ങിന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിസ് ഏഷ്യ 2025-ൽ കേരള സർവകലാശാല 339-ാം സ്ഥാനത്തെത്തി.
വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിസ് സൗതേൺ ഏഷ്യയിൽ 88-ാം സ്ഥാനവും സർവകലാശാലയ്ക്ക് ലഭിച്ചു. സർവകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാർത്ഥി-അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യാപകരുടെ ലഭ്യത തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ക്യുഎസ് റാങ്ക് നിർണയിക്കുന്നത്.
ആഗോളതലത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ക്യുഎസ് റാങ്കിംഗ് സുപ്രധാന സൂചകമായി കണക്കാക്കപ്പെടുന്നു. സമീപ വർഷങ്ങളിൽ നാക്, എൻഐആർഎഫ് തുടങ്ങിയ ദേശീയ തലത്തിലെ അക്കാദമിക ഗുണനിലവാര സൂചികകളിലും റാങ്കിംഗിലും കേരള സർവകലാശാല കൈവരിച്ച മികച്ച നേട്ടങ്ങളുടെ തുടർച്ചയാണ് ക്യുഎസിലെ ഈ മികച്ച പ്രകടനം.
ഈ നേട്ടം കേരള സർവകലാശാലയുടെ അക്കാദമിക മികവിനെയും അന്താരാഷ്ട്ര നിലവാരത്തെയും വീണ്ടും തെളിയിക്കുന്നു.
ALSO READ: https://www.
kairalinewsonline.
Story Highlights: Kerala University secures 339th position in QS World University Rankings Asia 2025, showcasing academic excellence and research quality.